കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
Monday, February 18, 2019 11:41 PM IST
കൊ​ട്ടാ​ര​ക്ക​ര: ഉ​മ്മ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പൊ​ലി​ക്കോ​ട് മ​ണി​മ​ൺ കോ​ണ​ത്ത് കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ന്‍റെ 2018-19 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഏഴ് ല​ക്ഷം രൂ​പ നി​ർ​മാ​ണ ചെ​ല​വി​ലാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
ഉ​ദ്ഘാ​ട​ന യോ​ഗം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പൊ​ലി​ക്കോ​ട് മാ​ധ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്റി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി.​മു​ര​ളീ​ധ​ര​ൻ, അ​ണ്ടൂ​ർ വാ​ർ​ഡ് മെ​മ്പ​ർ ര​മാമ​ണി​യ​മ്മ, ബി ​മ​ധു​സൂ​ദ​ന​ൻ പി​ള്ള, അം​ബി​കാ​ദേ​വി, ആ​ശ, ഗു​ണ​ഭോ​ക്തൃ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മോ​ഹ​ന​ൻ, ക​ൺ​വീ​ന​ർ ശാ​ന്ത എന്നിവർ പ്രസംഗിച്ചു.

സ്നേ​ഹ​ദീ​പം ട്ര​സ്റ്റ് തു​ടങ്ങി

ച​വ​റ : നി​ർ​ധ​ന​ർ​ക്ക് അ​ഭ​യ​വും ആ​ശ്ര​യ​വു​മേ​കി ക​രു​നാ​ഗ​പ്പ​ള്ളി സ്നേ​ഹ​ദീ​പം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന് തു​ട​ക്ക​മാ​യി.​ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സ​ഹാ​യ വി​ത​ര​ണ​വും ആ​ർ.​രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് ,വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ന്നു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ആന്‍റ​ണി മ​രി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ദ്ധി​ക്ക് മം​ഗ​ല​ശേ​രി നെ​ൽ​സ​ൺ തോ​മ​സ്, സെ​ബാ​സ്റ്റ്യ​ൻ, ശ്യാം​കു​മാ​ർ, ഷാ​ജി ,നൗ​ഷാ​ദ് ,ഷീ​ല ,അ​ജ്മ​ൻ​സ ,സൂ​സി ,പ്രീ​ത, സീ​മ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു .