വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എംപി ത​ട​സം നി​ൽ​ക്കു​ന്നു: എ​സ് ജ​യ​മോ​ഹ​ൻ
Monday, February 18, 2019 11:41 PM IST
പു​ന​ലൂ​ർ: ജി​ല്ല​യി​ലെ നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സം നി​ൽ​ക്കു​ന്ന സ​മീ​പ​ന​മാ​യി​രു​ന്നു കൊ​ല്ലം എംപി യു​ടേ​തെ​ന്ന് സി​ഐ​റ്റി​യു ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ് ജ​യ​മോ​ഹ​ൻ പ​റ​ഞ്ഞു. കൊ​ല്ല​ത്ത് പു​തി​യ മെ​ഡി​ക്ക​ൽ കോ​ളേ​ജ് അ​നു​വ​ദി​ക്കു​ന്ന​തി​ന് ഉ​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തി​യ​ത് എം ​പി​യാ​ണ്. പാ​രി​പ്പ​ള്ളി ഇഎ​സ്എ ​കോ​ർ​പ്പ​റേ​ഷ​ന്‍റെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി തു​ട​ർ​ന്നും പ്ര​വ​ർ​ത്തി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ എംപി ഇ​ട​പെ​ട്ടി​ല്ല.
ആ​ശു​പ​ത്രി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് വി​ട്ടു​കൊ​ടു​ക്കേ​ണ്ടി വ​ന്ന​തോ​ടെ കൊ​ല്ല​ത്ത് പു​തി​യ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ല്ല. കൊ​ല്ലം ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ കോ​ളേ​ജാ​യി മാ​റി​യി​രു​ന്നെ​ങ്കി​ൽ പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി ജി​ല്ലാ ആ​ശു​പ​ത്രി​യാ​കു​മാ​യി​രു​ന്നു. ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ ചി​കി​ത്സാ ആ​ശ്ര​യ കേ​ന്ദ്ര​മാ​യി പു​ന​ലൂ​രി​ന് മാ​റാ​ൻ ക​ഴി​ഞ്ഞേ​നെ.
വെ​റും പ്ര​ഖ്യാ​പ​ന​ങ്ങ​ളും പ്ര​ച​ര​ണ​ങ്ങ​ളും ന​ട​ത്തു​ന്ന​താ​ണ് എം ​പി യു​ടെ രീ​തി. സ്പെ​ഷൽ നി​ര​ക്കു​ള്ള ട്ര​യി​ൻ സ​ർ​വീ​സി​നു​ള്ള ഇ​ട​മാ​ക്കി റെ​യി​ൽ​വേ കൊ​ല്ലം ചെ​ങ്കോ​ട്ട പാ​ത​യെ മാ​റ്റി​യി​രി​ക്കു​ന്നു. റെയി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ വാ​ഹ​ന പാ​ർ​ക്കിം​ഗ് ഫീ​സ് ഈ​ര​ട്ടി​യാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്.​ ഇ​ത് കു​റ​പ്പി​യ്ക്കാ​നും ന​ട​പ​ടി​യി​ല്ല. കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്ന് കി​ഴ​ക്ക​ൻ മ​ല​യോ​ര നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി​ക​ൾ നേ​ടി​യെ​ടു​ക്കാ​നും എംപി ക്ക് ​ക​ഴി​ഞ്ഞി​ല്ല എ​ന്നും എ​സ് ജ​യ​മോ​ഹ​ൻ പ​റ​ഞ്ഞു.