അ​ഭി​മു​ഖം നാളെ മു​ത​ല്‍
Monday, February 18, 2019 11:41 PM IST
കൊല്ലം: സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന സൈ​ക്കോ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ സ്‌​കൂ​ള്‍ കൗ​ണ്‍​സി​ല​ര്‍​മാ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം ഫെ​ബ്രു​വ​രി 20, 21, 22 തീ​യ​തി​ക​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ക്കും. അ​റി​യി​പ്പ് ല​ഭി​ക്കാ​ത്ത​വ​ര്‍ ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0474-2790971.

പി​ഴ ചു​മ​ത്തി

കൊ​ല്ലം: ഫാ​ക്ട​റീ​സ് ച​ട്ട/​നി​യ​മന ലം​ഘ​ന​ത്തി​ന് പു​ത്ത​ന്‍​തു​റ സ്‌​നേ​ഹ ദീ​പം പ്രോ​ഡ​ക്ട്‌​സ്, ഐ​സ് ഫാ​ക്ട​റി ഉ​ട​മ 20,000 രൂ​പ പി​ഴ ഒ​ടു​ക്കാ​ന്‍ കൊ​ല്ലം ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വാ​യി. ഫാ​ക്ട​റീ​സ് ആന്‍റ് ബോ​യി​ലേ​ഴ്‌​സ് ഫ​യ​ല്‍ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്.
പ​താ​രം എ ​വ​ണ്‍ മി​ല്‍​ക് പ്രോ​ഡ​ക്ട് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഫാ​ക്ട​റി​യി​ല്‍ 2017 മാ​ര്‍​ച്ച് 15ന് ​ഉ​ണ്ടാ​യ അ​പ​ക​ട​ത്തെ സം​ബ​ന്ധി​ച്ച് ഫ​യ​ല്‍ ചെ​യ്ത കേ​സി​ല്‍ മാ​നേ​ജ്‌​മെ​ന്റ് 45,000 രൂ​പ പി​ഴ അ​ട​യ്ക്കാ​നും ഫാ​ക്ട​റീ​സ് ആ​ന്‍റ് ബോ​യി​ലേ​ഴ്‌​സ് ന​ല്‍​കി​യ കേ​സി​ല്‍ കൊ​ല്ലം ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വാ​യി.