ഗു​ണ്ടാ​സം​ഘം വീ​ടു​ക​യ​റി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി
Monday, February 18, 2019 11:42 PM IST
പ​ത്ത​നാ​പു​രം: പി​റ​വ​ന്തൂ​ർ ചാ​ച്ചി​പ്പു​ന്ന പൊ​രു​ന്ത​ക്കു​ഴി​യി​ൽ ഗു​ണ്ടാ​സം​ഘം വീ​ടു​ക​യ​റി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. വീ​ട്ടി​ൽ ക​യ​റി ഗൃ​ഹ​നാ​ഥ​യെ​യും മ​ക്ക​ളെ​യും മ​ര്‍​ദി​ച്ച സം​ഘം സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ക​യും കു​ടി​വെ​ള്ള പൈ​പ്പ് അ​ട​ക്ക​മു​ള്ള​വ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യു​ണ്ട്.
പൊ​രു​ന്ത​ക്കു​ഴി രാ​ധി​കാ ഭ​വ​നി​ൽ ബാ​ഹു​ലേ​യ​ന്‍റെ വീ​ട്ടി​ലാ​ണ് എ​ട്ട് പേ​ര​ട​ങ്ങു​ന്ന സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​വ​രു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന വ​സ്തു​വി​ന്‍റെ പേ​രി​ൽ അ​യ​ൽ വാ​സി​ക​ൾ ത​മ്മി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ൾ നി​ല​നി​ൽ​ക്കെ​യാ​ണ് അ​യ​ല്‍​വാ​സി​യു​ടെ ബ​ന്ധു​ക്ക​ൾ എ​ന്ന് ക​രു​തു​ന്ന​വ​ര്‍ ഇ​വ​രെ ആ​ക്ര​മി​ച്ച​ത്.
ബാ​ഹു​ലേ​യ​ന്‍റെ ഭാ​ര്യ രാ​ധാ​മ​ണി, മ​ക്ക​ളാ​യ ഹ​രി​ലാ​ൽ, രാ​ധി​ക എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​വ​രെ പു​ന​ലൂ​ർ താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ലി​ൽ അ​ഡ്മി​റ്റ് ചെ​യ്തു. പ​ത്ത​നാ​പു​രം പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.