ബീ​ച്ചി​ലു​ൾ​പ്പെ​ടെ അ​ന​ധി​കൃ​ത ക​ട​ക​ൾ ഒ​ഴി​പ്പി​ക്കു​മെ​ന്ന് മേ​യ​ർ
Monday, February 18, 2019 11:42 PM IST
കൊ​ല്ലം: ബീ​ച്ചി​ലു​ൾ​പ്പെ​ടെ അ​ന​ധി​കൃ​ത ക​ട​ക​ൾ ഒ​ഴി​പ്പി​ക്കു​മെ​ന്ന് കൗൺസിൽ യോഗ ത്തിൽ മേ​യ​ർ വ്യ​ക്ത​മാ​ക്കി. സ​ർ​വേ​യി​ലൂ​ടെ ത​യാ​റാ​ക്കി​യ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ ലി​സ്റ്റി​ലെ അ​പാ​ക​ത നി​ക​ത്തി പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും ഒ​ഴി​വാ​യി പോ​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച് മ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും മേ​യ​ർ അ​റി​യി​ച്ചു.
കെ​ട്ടി​ട നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ൻ​കാ​ല​പ്രാ​ബ​ല്യ​വും വി​ധ​വാ പെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ​ത്രം വേ​ണ​മെ​ന്ന നി​ർ​ദേശ​വും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ മേ​യ​ർ വി ​രാ​ജേ​ന്ദ്ര​ബാ​ബു വ്യ​ക്ത​മാ​ക്കി.
തെ​രു​വു വി​ള​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഇ-​ടെ​ന്‍റ​റി​ലേ​ക്ക് മാ​റ​ണ​മെ​ന്നും എ​ഗ്രി​മെ​ന്‍റ് കാ​ലാ​വ​ധി പു​തു​ക്ക​ണ​മെ​ന്നും എ​ൽ​ഇ​ഡി​യു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ചെ​യ്തി​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട കോ​ണ്‍​ട്രാ​ക്ട​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി തു​ട​ർ ന​ട​പ​ടി​യി​ലേ​ക്ക് പോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ട​പ്പാ​ക്ക​ട ച​ന്ത​യു​ടെ വി​ക​സ​ന​ത്തി​നാ​യി അ​റു​പ​തു​ല​ക്ഷം രൂ​പ ഫ​ണ്ട് അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് ക​രാ​ർ ന​ൽ​കി​യ ശേ​ഷം തു​റ​മു​ഖ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ വി​ക​സ​നം ന​ട​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടും ച​ന്ത​യു​ടെ ശോ​ച​നീ​യ അ​വ​സ്ഥ​യ്ക്ക് മാ​റ്റ​മി​ല്ലെ​ന്ന് സി​പി​ഐ​യി​ലെ എ​ൻ മോ​ഹ​ന​ൻ പ​രാ​തി​യു​യ​ർ​ത്തി. എ​ന്നാ​ൽ കി​ഫ്ബി​യി​ൽ ഫ​ണ്ട് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് കാ​ല​താ​മ​സ​മു​ണ്ടാ​യ​തെ​ന്നും അ​ടു​ത്ത പ്രോ​ജ​ക്ടി​ൽ പ​രി​ഹ​രി​ക്കു​മെ​ന്നും മേ​യ​ർ മ​റു​പ​ടി ന​ൽ​കി.
ആ​ശ്രാ​മം മൈ​താ​ന​ത്ത് ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹെ​റി​റ്റേ​ജ് പാ​ർ​ക്ക് വ​രു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് സി​പി​ഐ അം​ഗം ഹ​ണി ബ​ഞ്ച​മി​നും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ പ​ല​ത​ര​ത്തി​ൽ കൂ​ലി ഈ​ടാ​ക്കു​ന്ന​ത് ത​ട​യാ​ൻ ഫെ​യ​ർ മീ​റ്റ​റു​ക​ൾ ഘ​ടി​പ്പി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് കൗ​ണ്‍​സി​ല​ർ വി ​ഗി​രി​ജാ കു​മാ​രി​യും ആ​വ​ശ്യ​പ്പെ​ട്ടു.
അ​മൃ​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ​വ​ർ​ക്കും കു​ടി​വെ​ള്ളം ല​ഭി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക​ണം, കൊ​ല്ലം തോ​ടി​ന്‍റെ ശോ​ച​നീ​യ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണം, ബൈ​പ്പാ​സി​ലെ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് എ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണം, വ​ർ​ധി​ച്ചു​വ​രു​ന്ന കൊ​തു​കു ശ​ല്യം, തീ​ര​പ്ര​ദേ​ശ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കു​ടി​യൊ​ഴി​പ്പി​ക്കു​മെ​ന്ന ആ​ശ​ങ്ക മു​ത​ലാ​യ പ്ര​ശ്ന​ങ്ങ​ൾ കൗ​ണ്‍​സി​ല​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
അ​മൃ​ത് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​തി​നാ​യി​ര​ത്തോ​ളം പേ​ർ​ക്കാ​ണ് കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്നും ആ​ദ്യ ഘ​ട്ട​ത്തി​ൽ ടെ​ൻ​ഡ​ർ ചെ​യ്ത് ന​ട​പ​ടി ക​ഴി​ഞ്ഞ​ത് 1022 ക​ണ​ക്ഷ​നാ​ണെ​ന്നും ഡെ​പ്യൂ​ട്ടി മേ​യ​ർ വി​ജ​യാ ഫ്രാ​ൻ​സി​സ് അ​റി​യി​ച്ചു. ര​ണ്ടാം ഘ​ട്ട​ത്തി​ൽ അ​ത് 5038 ക​ണ​ക്ഷ​നാ​യെ​ന്നും ഡെ​പ്യൂ​ട്ടി മേ​യ​ർ പ​റ​ഞ്ഞു.