ക​ണ്ണ​ന​ല്ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു
Monday, February 18, 2019 11:42 PM IST
കൊ​ല്ലം: സി​റ്റി​യി​ല്‍ പു​തു​താ​യി അ​നു​വ​ദി​ക്ക​പ്പെ​ട്ട ക​ണ്ണ​ന​ല്ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു. കു​ള​പ്പാ​ടം കേ​ന്ദ്ര​മാ​ക്കി ആ​രം​ഭി​ച്ച പോ​ലീ​സ് സ്റ്റേ​ഷ​ന്റെ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു.
ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന ന​ട​പ​ടി​ക​ള്‍ പോ​ലീ​സ് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. സ​ര്‍​ക്കാ​രി​നെ ജ​നം വി​ല​യി​രു​ത്തു​ന്ന​ത് പോ​ലീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കൂ​ടി വീ​ക്ഷി​ച്ചാ​ണ്. പോ​ലീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മൂ​ഹം നി​രീ​ക്ഷി​ക്കു​ന്നു​വെ​ന്ന ബോ​ധം ഉ​ണ്ടാ​ക​ണം. അ​ഴി​മ​തി, സ്വ​ജ​ന​പ​ക്ഷ​പാ​തം എ​ന്നി​വ പോ​ലീ​സി​ല്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ മേ​ലു​ദേ്യാ​ഗ​സ്ഥ​ര്‍ ശ്ര​ദ്ധി​ക്ക​ണം. കൃ​ത്യ​ത​യോ​ടെ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന ഉ​ദേ്യാ​ഗ​സ്ഥ​ര്‍​ക്ക് ധൈ​ര്യം പ​ക​രു​ന്ന ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കും. പോ​ലീ​സ് ഉ​ദേ്യാ​ഗ​സ്ഥ​രു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ പ്ര​തേ്യ​ക ശ്ര​ദ്ധ ചെ​ലു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
ഭ​ര​ണ​പ​ര​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍​ക്ക് കീ​ഴി​ല്‍ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കെ. ​സോ​മ​പ്ര​സാ​ദ് എം​പി, എം. ​നൗ​ഷാ​ദ് എംഎ​ല്‍​എ, കൊ​ല്ലം റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​അ​ശോ​ക​ന്‍, ചാ​ത്ത​ന്നൂ​ര്‍ എ​സി​പി എ​സ്.​എ​സ്. സു​രേ​ഷ്‌​കു​മാ​ര്‍, മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജീ​വ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ എ​സ്. നാ​സ​റു​ദ്ദീ​ന്‍, ജെ. ​സു​ലോ​ച​ന, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ജോ​ര്‍​ജ് മാ​ത്യൂ, ടി.​എ​ന്‍. മ​ന്‍​സൂ​ര്‍, പ​ള്ളി​മ​ണ്‍ സ​ന്തോ​ഷ്, ആ​ര്‍. ബി​ജു, എ​ല്‍. അ​നി​ത, സു​ല്‍​ബ​ത്ത്, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ എ​ന്‍. സ​ന്തോ​ഷ്, കെ. ​ദി​നേ​ശ് ബാ​ബു, ക​ണ്ണ​ന​ല്ലൂ​ര്‍ ബെ​ന്‍​സി​ലി, കെ. ​സു​നി, കെ.​പി.​എ ജി​ല്ലാ സെ​ക്ര​ട്ട​റി ജി​ജു സി. ​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.