ജ​പ്തി നോ​ട്ടീ​സെ​ത്തി; സ്വ​ർ​ണി​ക്കും പെ​ൺ​മ​ക്ക​ൾ​ക്കും ആ​ശ്ര​യം തെ​രു​വു മാ​ത്രം
Tuesday, February 19, 2019 12:31 AM IST
കാ​ട്ടാ​ക്ക​ട :ആ​കെ​യു​ള്ള കി​ട​പ്പാ​ട​ത്തി​ൽ ജ​പ്തി നോ​ട്ടീ​സ് പ​തി​ച്ച​തോ​ടെ സ്വ​ർ​ണി​യ്ക്കും മ​ക​ൾ​ക്കും ര​ണ്ട് പേ​ര​ക്കു​ട്ടി​ക​ൾ​ക്കും ഇ​നി ആ​ശ്ര​യം തെ​രു​വു മാ​ത്രം.​വി​ള​പ്പി​ൽ​ശാ​ല ക​ണി​കാ​ണും​പാ​റ വെ​ട്ടു​വി​ള വീ​ട്ടി​ൽ സ്വ​ർ​ണി (75) റോ​ഡ് പു​റ​മ്പോ​ക്കി​ൽ ചാ​യ ക​ച്ച​വ​ടം ചെ​യ്താ​ണ് വി​ധ​വ​യാ​യ മ​ക​ളെ​യും പെ​ൺ​മ​ക്ക​ളെ​യും പോ​റ്റു​ന്ന​ത്. മ​ക​ൾ ചെ​റു​പു​ഷ്പ​ത്തി​ന്‍റെ പേ​രി​ലു​ള്ള മൂ​ന്ന് സെ​ന്‍റി​ൽ വീ​ട് നി​ർ​മി​ക്കാ​ൻ 2009ൽ ​സ​ഹ​ക​ര​ണ ബാ​ങ്ക് വ​ഴു​ത​ക്കാ​ട് ശാ​ഖ​യി​ൽ നി​ന്ന് ര​ണ്ട് ല​ക്ഷം വാ​യ്പ​യെ​ടു​ത്തു.

വാ​യ്പ തു​ക​യും പ​ഞ്ചാ​യ​ത്ത് ഭ​വ​ന​പ​ദ്ധ​തി​ക്കാ​യി ന​ൽ​കി​യ 60000 രു​പ​യും ചേ​ർ​ത്ത് വീ​ടു​വ​യ്ക്കാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും പ​ണി പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ ബാ​ങ്ക് പ​ണി​തീ​രാ​ത്ത വീ​ട്ടി​ൽ ജ​പ്തി നോ​ട്ടീ​സ് പ​തി​ച്ചു. വാ​യ്പ കു​ടി​ശി​ഖ 4.77 ല​ക്ഷം ഉ​ട​ൻ അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

പ​ട്ടി​ണി​യും പ​രി​വ​ട്ട​വു​മാ​യി ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന സ്വ​ർ​ണി​യു​ടെ കു​ടും​ബ​ത്തി​ന് ഈ ​ഭീ​മ​മാ​യ തു​ക എ​ങ്ങ​നെ അ​ട​യ്ക്കു​മെ​ന്ന് ഒ​രു നി​ശ്ച​യ​വു​മി​ല്ല. വീ​ടു വി​ട്ടി​റ​ങ്ങേ​ണ്ടി വ​ന്നാ​ൽ പ്രാ​യ​മാ​യ പെ​ൺ​മ​ക്ക​ളു​മാ​യി എ​വി​ടെ അ​ന്തി​യു​റ​ങ്ങു​മെ​ന്നും ഈ ​വ​യോ​ധി​ക​യ്ക്ക് അ​റി​യി​ല്ല. ക​നി​വു​ള്ള മ​ന​സു​ക​ളു​ടെ കാ​രു​ണ്യ​ത്തി​ന് കാ​തോ​ർ​ക്കു​ക​യാ​ണി​വ​ർ.