സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം ദി​ന​ങ്ങ​ൾ; പ്ര​ദ​ർ​ശ​ന ന​ഗ​രി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, February 19, 2019 12:31 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​യി​രം ദി​വ​സ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ്ര​ദ​ർ​ശ​ന ന​ഗ​രി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ത്തും. വൈ​കു​ന്നേ​രം നാ​ലി​ന് സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജി​ല്ല​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
നാ​ളെ മു​ത​ൽ 27 വ​രെ​യാ​ണ് ജി​ല്ലാ​ത​ല ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ന​ട​ത്തു​ന്ന​ത്. വി​ക​സ​ന​ത്തി​ന്‍റെ ആ​യി​രം നാ​ളു​ക​ൾ എ​ന്ന പേ​രി​ൽ വി​പു​ല​മാ​യ പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള, സെ​മി​നാ​ർ പ​ര​ന്പ​ര, സാം​സ്കാ​രി​കോ​ത്സ​വം എ​ന്നി​വ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. നി​യോ​ജ​ക മ​ണ്ഡ​ലം ത​ല​ത്തി​ൽ പ്ര​ത്യേ​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും വി​ക​സ​ന, ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. വ​കു​പ്പു​ക​ളു​ടെ സ്റ്റാ​ളു​ക​ൾ​ക്കു പു​റ​മേ ഗ്രാ​മീ​ണ ഉ​ത്പ​ന്ന വി​പ​ണ​ന മേ​ള​യും ഫു​ഡ്കോ​ർ​ട്ടും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​കും.
എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സെ​മി​നാ​ർ ആരംഭിക്കും. 21ന് ​ഹ​രി​ത​കേ​ര​ളം മി​ഷ​നെ ആ​ധാ​ര​മാ​ക്കി ന​ട​ക്കു​ന്ന സെ​മി​നാ​ർ ന​വ​കേ​ര​ളം ക​ർ​മ്മ പ​ദ്ധ​തി സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ ചെ​റി​യാ​ൻ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു മു​ഖ്യാ​തി​ഥി​യാ​കും.22​ന് രാ​വി​ലെ പ​ത്തി​ന് എ​സ്എ​സ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​വി​താ ര​ച​നാ മ​ത്സ​രം ന​ട​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സെ​മി​നാ​ർ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം​ചെ​യ്യും.
പ്ര​ള​യാ​ന​ന്ത​ര കേ​ര​ളം-​ഭ​വ​ന​നി​ർ​മാ​ണ​ത്തി​ലെ വെ​ല്ലു​വി​ളി​ക​ളും സാ​ധ്യ​ത​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ 23ന് ​ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ഹാ​ബി​റ്റാ​റ്റ് ടെ​ക്നോ​ള​ജീ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ജി. ശ​ങ്ക​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​സ്റ്റ്ഫോ​ർ​ഡ് ജോ​യി​ന്‍റ് ഡ​യ​റക്ട​ർ പി.​ബി. സാ​ജ​ൻ, ഡോ. ​പ്രി​യാ​ഞ്ജ​ലി പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ന​വോ​ത്ഥാ​ന​വും ന​വ​കേ​ര​ള​വും എ​ന്ന വി​ഷ​യ​ത്തി​ൽ 25ന് ​ന​ട​ക്കു​ന്ന സെ​മി​നാ​ർ ഐ​എം​ജി ഡ​യ​റ​ക്ട​ർ കെ. ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ആ​രോ​ഗ്യ മേ​ഖ​ല പു​തി​യ ചു​വ​ടു​വ​യ്പ്പു​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ 26ന് ​ന​ട​ക്കു​ന്ന സെ​മി​നാ​ർ ആ​സൂ​ത്ര​ണ ബോ​ർ​ഡ് അം​ഗം ഡോ. ​ബി. ഇ​ക്ബാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ൽ 21ന് ​വൈ​കു​ന്നേ​രം ആ​റി​ന് തോ​ൽ​പ്പാ​വ​ക്കൂ​ത്ത്, തു​ട​ർ​ന്ന് നോ​ർ​ത്ത് ഇ​ന്ത്യ​ൻ ഡാ​ൻ​ൻ​സ് ഫെ​സ്റ്റ്, 22ന് ​വൈ​കു​ന്നേ​രം ആ​റി​ന് നോ​ക്ക് പാ​വ വി​ദ്യ, 7,30ന് ​കു​ട്ടി​ക​ളു​ടെ നാ​ട​ക​ങ്ങ​ൾ അ​പ്പ​ൻ പ​റ​ഞ്ഞ ക​ഥ​ക​ൾ, സ​ങ്ക​ട​ക്കൂ​ട്, 23ന് ​വൈ​കു​ന്നേ​രം 6.30ന് ​അ​നി​താ ഷേ​യ്ക്കി​ന്‍റെ ഇ​ന്ത്യ​ൻ മ്യൂ​സി​ക് ബാ​ൻ​ഡ്, 24ന് ​വൈ​കു​ന്നേ​രം6.30​ന് മാ​ജി​ക് വെ​റ്റി​ലോ​ക്കി​സം ആ​ന്‍റ് മ്യൂ​സി​ക് ഫ്യൂ​ഷ​ൻ-​ന​ന്പ​ർ വ​ണ്‍ കേ​ര​ള എ​ന്നി​വ ന​ട​ക്കും.25​ന് വൈ​കു​ന്നേ​രം പൊ​ട്ട​ൻ എ​ന്ന നാ​ട​ക​വും തു​ട​ർ​ന്ന് വി​ൽ ക​ലാ​മേ​ള​യും 26ന് ​നാ​ട​ൻ​പാ​ട്ടും ചൊ​ൽ​ക്കാ​ഴ്ച്ച​യും അ​ര​ങ്ങേ​റും.