അനുസ്മരണം നടത്തി
Tuesday, February 19, 2019 12:31 AM IST
തി​രു​വ​ന​ന്ത​പു​രം: ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യി രാ​ജ്യം എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് എ​ല്ലാ​വ​രും പ​രി​പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം സു​ധീ​ര​ൻ. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച ഇ​ന്ത്യ​ൻ സൈ​നി​ക​ർ​ക്ക് ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ർ​പ്പി​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഭീ​ക​ര​വാ​ദി​ക​ൾ​ക്ക് ഒ​ത്താ​ശ ചെ​യ്തു കൊ​ടു​ക്കു​ന്ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ല​പാ​ടു​ക​ൾ മാ​റ്റാ​തെ ഭീ​ക​ര​വാ​ദ​ത്തെ ചെ​റു​ക്കാ​നാ​വി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ പ​റ​ഞ്ഞു.
സി​പി​ഐ ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗം പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ ,എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് എം.​എ​സ് കു​മാ​ർ, ക്യാ​പ്റ്റ​ൻ ഗോ​പ​കു​മാ​ർ, പ്ര​സ്ക്ല​ബ് ജേ​ർ​ണ​ലി​സം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഋ​ഷി കെ. ​മ​നോ​ജ്, പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി എം. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.