ടെ​ക്നോ​പാ​ര്‍​ക്ക് ഭ​ക്ഷ​ണ​ശാ​ല​യി​ല്‍ വി​ള​മ്പി​യ ക​റി​യി​ല്‍ പു​ഴു
Tuesday, February 19, 2019 12:31 AM IST
ശ്രീ​കാ​ര്യം : ടെ​ക്നോ​പാ​ര്‍​ക്കി​ല്‍ നി​ള ബ്ലോ​ക്കി​ലെ ഭ​ക്ഷ​ണ​ശാ​ല​യി​ല്‍ വി​ള​മ്പി​യ ക​റി​യി​ല്‍ പു​ഴു​വി​നെ ക​ണ്ട​താ​യി പ​രാ​തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ അ​ര്‍​ജു​ന്‍​രാ​ജീ​വ് എ​ന്ന ഐ​ടി ജീ​വ​ന​ക്കാ​ര​ന്‍ വാ​ങ്ങി​യ ഭ​ക്ഷ​ണ​ത്തി​ലാ​ണ് പു​ഴു​വി​നെ ക​ണ്ട​ത്.​
തു​ട​ർ​ന്ന് ക​ട​യു​ടെ ന​ട​ത്തി​പ്പു​കാ​ര​നോ​ടു പ​രാ​തി പ​റ​ഞ്ഞ​പ്പോ​ൾ അ​തൊ​ക്കെ സ്വാ​ഭാ​വി​ക മെ​ന്നാ​യി​രു​ന്നു ക​ട​ക്കാ​ര​ന്‍റെ പ്ര​തി​ക​ര​ണ​മെ​ന്നും​അ​തേ ക​റി മ​റ്റു​ള്ള​വ​ര്‍​ക്ക് വി​ള​മ്പി​യെ​ന്നും അ​ര്‍​ജു​ന്‍ പ​റ​യു​ന്നു.
ഐ​ടി ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ പ്ര​തി​ധ്വ​നി​യെ ഇ​ക്കാ​ര്യം ചി​ത്ര​മ​ട​ക്കം ഇ​മെ​യി​ല്‍ ആ​യി അ​ര്‍​ജു​ന്‍ അ​യ​ച്ചു. പ്ര​തി​ധ്വ​നി പാ​ര്‍​ക്ക് സെ​ന്‍റ​റി​ല്‍ പ​രാ​തി കൊ​ടു​ത്തു. അ​ന്വേ​ഷി​ച്ച് ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് ടെ​ക്നോ​പാ​ര്‍​ക്ക് സി​ഇ​ഒ ഹൃ​ഷി​കേ​ശ​ന്‍ നാ​യ​ര്‍ ഉ​റ​പ്പു​പ​റ​ഞ്ഞ​താ​യി പ്ര​തി​ധ്വ​നി അ​റി​യി​ച്ചു.