ഭാര്യ ആത്മഹത്യ ചെയ്ത കേസ് : ഭ​ർ​ത്താ​വി​ന് അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വും എ​ഴു​പ​ത്ത​യ്യാ​യി​രം രൂ​പ പി​ഴ​യും
Tuesday, February 19, 2019 12:31 AM IST
തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്ന് യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​ന് അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വും എ​ഴു​പ​ത്ത​യ്യാ​യി​രം രൂ​പ പി​ഴ​യും വി​ധി​ച്ചു. ക​ല്ല​റ സ്വ​ദേ​ശി മെ​ഹ​റു​ന്നി​സ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ ഭ​ർ​ത്താ​വ് ന​ഗ​രൂ​ർ കെ.​വി.​ഹൗ​സി​ൽ ഷു​ക്കൂ​ർ (57 )നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. പി​ഴ തു​ക മ​ര​ണ​പ്പെ​ട്ട മെ​ഹ​റു​നീ​സ​യു​ടെ മൂ​ന്നു മ​ക്ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന്നാ​ലാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി റോ​യ് വ​ർ​ഗീ​സി​ന്‍റെ വി​ധി​യി​ൽ പ​റ​യു​ന്നു.
25 പ​വ​നും,86 സെ​ന്‍റ് സ്ഥ​ല​വും ന​ൽ​കി​യാ​ണ് മെ​ഹ​റു​നീ​സ​യു​ടെ വി​വാ​ഹം ന​ട​ത്തി​യ​ത്.​എ​ന്നാ​ൽ വി​വാ​ഹ​ത്തി​നു​ശേ​ഷം ഷു​ക്കൂ​ർ നി​ത്യ​വും വീ​ട്ടി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും.​
അ​ധി​ക​മാ​യി സ്ത്രീ​ധ​നം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വേ​റെ വി​വാ​ഹം ക​ഴി​ക്കു​മെ​ന്നും പ​റ​ഞ്ഞ് നി​ര​ന്ത​രം മെ​ഹ​റു​നീ​സ​യെ മ​ർ​ദി​ക്കു​മാ​യി​രു​ന്നു​വെ​ന്നും.​ഒ​ടു​വി​ൽ സ​ഹി​കെ​ട്ട് മെ​ഹ​റു​ന്നീ​സ തീ​കൊ​ളു​ത്തി മ​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.
1996 ജൂ​ൺ 22 നാ​ണ് ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.​മ​ര​ണ​പ്പെ​ട്ട മെ​ഹ​റു​നീ​സ​യു​ടെ മാ​താ​പി​താ​ക്ക​ൾ അ​ട​ക്കം 15 സാ​ക്ഷി​ക​ളെ​യും,23 രേ​ഖ​ക​ക​ളും പ്രോ​സി​ക്യൂ​ഷ​ൻ ഹാജരാക്കി.​പ്രോ​സി​ക്യൂ​ഷ​നെ വേ​ണ്ടി വെ​മ്പാ​യം എ.​എ.​ഹ​ക്കിം ഹാ​ജ​രാ​യി