കെ​പി​എ​സ്ടി​എ: പ്ര​ദീ​പ് നാ​രാ​യ​ണ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്
Tuesday, February 19, 2019 12:31 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ധ്യാ​പ​ക​രു​ടെ​യും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും ശ​ന്പ​ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ട​തു സ​ർ​ക്കാ​ർ നി​ഷേ​ധി​ച്ച ബ്രോ​ക്ക​ർ സ​ർ​വീ​സ് ആ​നു​കൂ​ല്യം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​പ്ര​ഖ്യാ​പി​ത നി​യ​മ​ന നി​രോ​ധ​ന​വും നി​യ​ന്ത്ര​ണ​വും ഒ​ഴി​വാ​ക്കി പി​എ​സ്‌​സി വ​ഴി അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​നും എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നാം​ഗീ​കാ​രം ന​ൽ​കാ​നും സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ല​യ​ന​ത്തി​നു​ള്ള ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​മാ​യി വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ചും ആ​ശ​ങ്ക​ക​ൾ ദൂ​രീ​ക​രി​ച്ചും മാ​ത്ര​മേ ന​ട​പ്പാ​ക്കാ​വൂ​വെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. അ​ജി​ത്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​നാ​ട് ജ​യ​ൻ, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. പ്ര​താ​പ​ൻ, കൗ​ണ്‍​സി​ല​ർ വ​ട്ട​പ്പാ​റ ച​ന്ദ്ര​ൻ, ഡി​സി​സി സെ​ക്ര​ട്ട​റി എ​ൻ. ബാ​ജി, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്. അ​രു​ണ്‍​കു​മാ​ർ, ഉ​ബൈ​സ്ഖാ​ൻ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ജെ. ​മു​ഹ​മ്മ​ദ് റാ​ഫി, വ​ട്ട​പ്പാ​റ അ​നി​ൽ, നി​സാം ചി​ത​റ, തെ​ങ്ങും​കോ​ട് സു​രേ​ഷ്, ജോ​സ് വി​ക്ട​ർ, കെ.​എ​സ്. മോ​ഹ​ൻ​കു​മാ​ർ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ദീ​പ് നാ​രാ​യ​ണ​ൻ, എ​ൻ. രാ​ജ്മോ​ഹ​ൻ, ടി.​എ. മ​ധു, എ​ൻ. സാ​ബു, കെ.​സി. പ​ത്മ​കു​മാ​ർ, ബി​ജു ജോ​ബാ​യി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി പ്ര​ദീ​പ് നാ​രാ​യ​ണ​ൻ, സെ​ക്ര​ട്ട​റി​യാ​യി അ​നി​ൽ വെ​ഞ്ഞാ​റ​മൂ​ട്, ട്ര​ഷ​റ​റാ​യി ബി​ജു ജോ​ബാ​യി എ​ന്നി​വ​രെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.