വി​ള​ക്കു​കെ​ട്ടു​ക​ളു​ടെ പ്ര​ഭ​യി​ൽ ആ​റ്റു​കാ​ൽ
Tuesday, February 19, 2019 12:31 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ ദേ​വീ ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് നേ​ർ​ച്ച​യാ​യി ഭ​ക്ത​ർ ന​ട​ത്തു​ന്ന വി​ള​ക്ക് കെ​ട്ടു​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​തു​ട​ങ്ങി​യ​തോ​ടെ ആ​റ്റു​കാ​ൽ​ക്ഷേ​ത്രം വി​ള​ക്ക് കെ​ട്ടു​ക​ളു​ടെ പ്ര​ഭ​യി​ലാ​യി. പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ലെ പ്ര​ധാ​ന ച​ട​ങ്ങു​ക​ളി​ലൊ​ന്നാ​യ ദേ​വി​യെ കാ​പ്പു​കെ​ട്ടി കു​ടി​യി​രു​ത്തു​ന്ന ദി​വ​സം മു​ത​ൽ​ക്ക് ത​ന്നെ വി​ള​ക്കു​കെ​ട്ടു​ക​ൾ എ​ത്തി തു​ട​ങ്ങി. പൊ​ങ്കാ​ല​യു​ടെ ത​ല​നാ​ൾ വ​രെ വി​ള​ക്കു​കെ​ട്ടു​ക​ൾ ക്ഷേ​ത്ര​ത്തി​ലേ​ക്ക് വ​രും. അ​ർ​ദ്ധ​രാ​ത്രി​യോ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന വി​ള​ക്ക്കെ​ട്ടു​ക​ൾ ചു​റ്റ​ന്പ​ലം വ​ലം വ​ച്ച് പ്ര​ത്യേ​ക പൂ​ജ​ക​ൾ ന​ട​ത്തും. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും തി​രി​ക്കു​ന്ന വി​ള​ക്ക്കെ​ട്ടു​ക​ൾ അ​ർ​ധ​രാ​ത്രി​യോ​ടെ ക്ഷേ​ത്ര​ത്തി​ലൊ​രു​മി​ച്ച് എ​ത്തു​ക​യും നൃ​ത്തം വ​യ്ക്കു​ക​യും ചെ​യ്യു​ന്ന​ത് കാ​ണാ​ൻ വ​ൻ ഭ​ക്ത​ജ​ന തി​ര​ക്കാ​ണ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.​മു​ന്പ് ഭ​ക്ത​ർ നേ​ർ​ച്ച​യാ​യി വീ​ടു​ക​ളി​ൽ നി​ന്നും മാ​ത്രം ന​ട​ത്തി​കൊ​ണ്ടി​രു​ന്ന വി​ള​ക്ക് കെ​ട്ടു​ക​ൾ ഇ​ന്ന് വി​വി​ധ ക്ല​ബു​ക​ളു​ടെ​യും പൗ​ര​സ​മി​തി​ക​ളു​ടെ​യും ന​ട​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ വ​ർ​ണാ​ഭ​മാ​യ നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളും മേ​ള​ങ്ങ​ളും ശി​ങ്കാ​രി നൃ​ത്ത​വും വെ​ടി​ക്കെ​ട്ടു​മൊ​ക്കെ വി​ള​ക്ക് കെ​ട്ടു​ക​ളെ ഉ​ത്സ​വ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
സ​ന്ധ്യ​യ്ക്ക് ദീ​പ​രാ​ധ​ന​യ്ക്ക് ശേ​ഷം തി​രി​ക്കു​ന്ന വി​ള​ക്ക് കെ​ട്ടു​ക​ൾ മു​ത്തു​കു​ട​ക​ളു​ടെ​യും പ​ഞ്ച​വാ​ദ്യ​ത്തി​ന്‍റെ​യും ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ ഘോ​ഷ​യാ​ത്ര​യാ​യ​ണ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​ത്. നേ​ർ​ച്ച ന​ട​ത്തു​ന്ന ഭ​ക്ത​രു​ടെ സാ​ന്പ​ത്തി​ക​മ​നു​സ​രി​ച്ചാ​ണ് വി​ള​ക്കു​കെ​ട്ടു​ക​ളു​ടെ മി​നു​ക്കു​പ​ണി​ക​ൾ ന​ട​ക്കു​ക. പ​ണ്ട് വാ​ഴ​ത്ത​ട​യും കു​രു​ത്തോ​ല​യു​മൊ​ക്കെ ഉ​പ​യോ​ഗി​ച്ച് കൊ​ണ്ടു​ള്ള വി​ള​ക്കു​കെ​ട്ടു​ക​ളാ​ണ് കൂ​ടു​ത​ലും ഒ​രു​ക്കി​യി​രു​ന്ന​ത്. ഇ​പ്പോ​ൾ ഒ​രു​ക്കു​ന്ന വി​ള​ക്ക്കെ​ട്ടു​ക​ള​ധി​ക​വും ക​ട​ലാ​സു കൊ​ണ്ടു​ള്ള​താ​ണ്. വി​ള​ക്ക് കെ​ട്ട് ത​ല​യി​ലെ​ടു​ക്കു​ന്ന​യാ​ൾ ഇ​രു​പ​ത്തി​യൊ​ന്ന് ദി​വ​സ​ത്തെ വ്ര​തം എ​ടു​ക്കാ​റു​ണ്ട്. അ​ഭീ​ഷ്ട​സി​ദ്ധി​ക്കു​വേ​ണ്ടി വി​ള​ക്കെ​ടു​ക്കു​ക എ​ന്ന​ത് ദേ​വി​യു​ടെ ഇ​ഷ്ട നേ​ർ​ച്ച​യാ​ണ്.