ഇ​ന്ന് ന​ഗ​രം ഉ​റ​ങ്ങാ​ത്ത രാ​ത്രി ആ​റ്റു​കാ​ൽ പൊ​ങ്കാ​ല നാ​ളെ
Tuesday, February 19, 2019 12:33 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര പൊ​ങ്കാ​ല​യ്ക്കാ​യി നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി. നാ​നാ​ദി​ക്കി​ൽ നി​ന്നു​മു​ള്ള ഭ​ക്ത​രു​ടെ വ​ര​വ് പു​ല​ർ​ച്ചേ മു​ത​ലേ ആ​രം​ഭി​ച്ചു. ദൂ​രെ​ദി​ക്കി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ ക്ഷേ​ത്ര ദ​ർ​ശ​ന​ശേ​ഷം ന​ഗ​ര​ത്തി​ൽ ചു​റ്റി ന​ട​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കും. ഇ​ന്ന് ന​ഗ​രം ഉ​റ​ങ്ങാ​ത്ത രാ​ത്രി​യാ​ണ്. എ​വി​ടേ​യും പൊ​ങ്കാ​ല​ക്കാ​ർ നി​റ​യു​ന്ന രാ​ത്രി.
പൊ​ങ്കാ​ല​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​വും പ​രി​സ​ര​വും ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ല​രു​വോ​ളം ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. നാ​ളെ രാ​വി​ലെ പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും ഉ​ച്ച​ക്ക് ഉൗ​ണും ന​ഗ​ര​ത്തി​ലെ​ന്പാ​ടും വി​ത​ര​ണം ചെ​യ്യും. പൊ​ങ്കാ​ല​യ​ക്ക് എ​ത്തു​ന്ന ഭ​ക്ത​ർ​ക്കാ​യി ക്ഷേ​ത്ര​ട്ര​സ്റ്റി​ന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.
കും​ഭ​മാ​സ​ത്തി​ലെ പൂ​രം നാ​ളും പൗ​ർ​ണ​മി​യും ഒ​ത്തു​ചേ​രു​ന്ന ദി​വ​സ​മാ​ണ് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല. ബു​ധ​നാ​ഴ്ച രാ​വി​ലെ 10.15-ന് ​പൊ​ങ്കാ​ല​യ്ക്കാ​യി പ​ണ്ടാ​ര അ​ടു​പ്പി​ൽ തീ ​ക​ത്തി​ക്കും. ത​ന്ത്രി തെ​ക്കേ​ട​ത്ത് കു​ഴി​ക്കാ​ട്ട് പ​ര​മേ​ശ്വ​ര​ൻ വാ​സു​ദേ​വ​ൻ ഭ​ട്ട​തി​രി​പ്പാ​ട് ശ്രീ​കോ​വി​ലി​ൽ നി​ന്ന് ദീ​പം പ​ക​ർ​ന്ന് മേ​ൽ​ശാ​ന്തി എ​ൻ. വി​ഷ്ണു ന​ന്പൂ​തി​രി​ക്ക് കൈ​മാ​റും. ക്ഷേ​ത്ര​തി​ട​പ്പ​ള്ളി​യി​ലെ പൊ​ങ്കാ​ല അ​ടു​പ്പി​ൽ തീ ​ക​ത്തി​ച്ച​ശേ​ഷം വ​ലി​യ​തി​ട​പ്പ​ള്ളി​യി​ലും ക്ഷേ​ത്ര​ത്തി​ന് മു​ൻ​വ​ശം ത​യാ​റാ​ക്കി​യ പ​ണ്ടാ​ര അ​ടു​പ്പി​ലും തീ ​പ​ക​രും.
ഇ​വി​ടെ നി​ന്നു പ​ക​രു​ന്ന തീ ​ക്ഷേ​ത്ര​ത്തി​ന് കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റ​ള​വി​ൽ ഭ​ക്ത​ർ ഒ​രു​ക്കു​ന്ന അ​ടു​പ്പു​ക​ളി​ൽ ജ്വ​ലി​പ്പി​ക്കും. നാളെ ഉ​ച്ച​യ്ക്ക് 2.15-നാ​ണ് പൊ​ങ്കാ​ല നി​വേ​ദ്യം. നി​വേ​ദ്യ​ത്തി​നാ​യി 250-ഓ​ളം ശാ​ന്തി​മാ​രെ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. നാ​ളെ രാ​ത്രി 7.30-ന് ​കു​ത്തി​യോ​ട്ട​ത്തി​ന് ചൂ​ര​ൽ​കു​ത്തും. 815 ബാ​ല​ൻ​മാ​രാ​ണ് കു​ത്തി​യോ​ട്ട​ത്തി​ന് വ്ര​തം നോ​ക്കു​ന്ന​ത്. രാ​ത്രി 11.15-ന് ​ദേ​വി​യെ പു​റ​ത്തെ​ഴു​ന്ന​ള്ളി​യ്ക്കും. ചെ​റു​പ്പ​ള​ശ്ശേ​രി അ​ന​ന്ത​പ​ദ്മ​നാ​ഭ​ൻ ദേ​വി​യു​ടെ തി​ട​ന്പേ​റ്റും. വ്യാ​ഴാ​ഴ്ച രാ​ത്രി ന​ട​ക്കു​ന്ന കു​രു​തി ത​ർ​പ്പ​ണ​ത്തോ​ടെ ഉ​ത്സ​വ​ത്തി​ന് സ​മാ​പ​ന​മാ​കും.
ക്ഷേ​ത്ര​ത്തി​ന് 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പൊ​ങ്കാ​ല​യ്ക്കാ​യി ഭ​ക്ത​രെ​ത്തു​മെ​ന്ന് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ന​ട​ക്കു​ന്ന അ​തേ മു​ഹൂ​ർ​ത്ത​ത്തി​ൽ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും ഭ​ക്ത​ർ പൊ​ങ്കാ​ല​യ​ർ​പ്പി​ക്കും.
2009-ൽ 25 ​ല​ക്ഷം പേ​ർ പൊ​ങ്കാ​ല അ​ർ​പ്പി​ച്ചെ​ന്ന ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് തി​രു​ത്തു​ന്ന​തി​ന് ഗി​ന്ന​സ് അ​ധി​കൃ​രെ സ​മീ​പി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​ക്കു​റി 40 ല​ക്ഷ​ത്തോ​ളം ഭ​ക്ത​ർ പൊ​ങ്കാ​ല​യി​ടു​മെ​ന്ന് ഭാ​ര​വി​ഹി​ക​ൾ പ​റ​ഞ്ഞു.