ന​ഗ​ര​ത്തി​ൽ ഇ​ന്നും നാളെയും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Tuesday, February 19, 2019 12:33 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല പ്ര​മാ​ണി​ച്ച് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ നാ​ളെ രാ​ത്രി എ​ട്ടു​വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.
ഈ ​ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​രാ​തി​ർ​ത്തി​ക്കു​ള്ളി​ൽ ടി​പ്പ​ർ, ലോ​റി​ക​ൾ, സി​മ​ന്‍റ് മി​ക്സ​ർ, ത​ടി ലോ​റി​ക​ൾ, ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ, ച​ര​ക്കു​വ​ണ്ടി​ക​ൾ, മു​ത​ലാ​യ ഹെ​വി വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​തി​നോ നി​ര​ത്തു​ക​ളി​ലും സ​മീ​പ​ത്തും പാ​ർ​ക്കു ചെ​യ്യാ​നോ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.
പ്ര​ധാ​ന​പ്പെ​ട്ട എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും പൊ​ങ്കാ​ല​ക്കു വ​രു​ന്ന​തി​നും തി​രി​ച്ചു പോ​കു​ന്ന​തി​നു​മാ​യി ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് - പൊ​ങ്കാ​ല സെ​പ്ഷ​ലാ​യി കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​ണ്. പൊ​ങ്കാ​ല ക​ഴി​ഞ്ഞ് ഭ​ക്ത​ജ​ന​ങ്ങ​ൾ മ​ട​ങ്ങി​പ്പോ​കു​ന്ന​തി​നാ​യി കി​ഴ​ക്കേ​കോ​ട്ട, ത​ന്പാ​നൂ​ർ ക​മ​ലേ​ശ്വ​രം, പ​ന​വി​ള, കി​ള്ളി​പ്പാ​ലം എന്നീ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തും.
പൊ​ങ്കാ​ല​യി​ടാ​ൻ ഭ​ക്ത​ജ​ന​ങ്ങ​ൾ വ​രു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ആ​റ്റു​കാ​ൽ ക്ഷേ​ത്ര​ത്തി​നു ചു​റ്റു​മു​ള്ള പ്ര​ധാ​ന റോ​ഡു​ക​ളി​ലോ എം​സി, എ​ൻ​എ​ച്ച്, എം​ജി റോ​ഡു​ക​ളി​ലും ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ പാ​ർ​ക്ക് ചെയ്യരുത്.
ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​ക്കി​യോ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യോ പാ​ർ​ക്കു​ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ ഒ​രു മു​ന്ന​റി​യി​പ്പും കൂ​ടാ​തെ നീ​ക്കം ചെ​യ്ത് നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
വാ​ഹ​ന പാ​ർ​ക്കിം​ഗ് സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ പാ​പ്പ​നം​കോ​ട് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, നി​റ​മ​ണ്‍​ക​ര എ​ൻ​എ​സ്എ​സ് കോ​ള​ജ്, എം​എം​ആ​ർ​എ​ച്ച്എ​സ് നി​റ​മ​ണ്‍​ക​ര, ശി​വ തി​യ​റ്റ​ർ റോ​ഡ് (ഒ​രു വ​ശം മാ​ത്രം പാ​ർ​ക്കിം​ഗ്), കോ​വ​ളം, ബൈ​പ്പാ​സി​നു ഇ​രു​വ​ശ​മു​ള്ള സൈ​ഡ് റോ​ഡു​ക​ൾ (ഒ​രു​വ​ശം മാ​ത്രം പാ​ർ​ക്കിം​ഗ്) വേ​ൾ​ഡ് മാ​ർ​ക്ക​റ്റ്, ശം​ഖു​മു​ഖം പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട്, പൂ​ജ​പ്പു​ര മൈ​താ​നം, തൈ​ക്കാ​ട് പോ​ലീ​സ് ഗ്രൗ​ണ്ട്, സം​സ്കൃ​ത കോ​ള​ജ്, കൂ​ടാ​തെ സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലോ ഗ്രൗ​ണ്ടു​ക​ൾ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ മാ​ർ​ഗ​ത​ട​സം കൂ​ടാ​തെ അ​വ​ര​വ​ർ​ക്ക് പോ​കേ​ണ്ട ദി​ശ​ക​ൾ അ​നു​സ​രി​ച്ച് സൗ​ക​ര്യ​പൂ​ർ​വം വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യാം.​എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും ഡ്രൈ​വ​ർ/​സ​ഹാ​യി ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​തും അ​ല്ലാ​ത്ത​പ​ക്ഷം ബ​ന്ധ​പ്പെ​ടു​വാ​നു​ള്ള ഫോ​ണ്‍ ന​ന്പ​ർ വ്യ​ക്ത​മാ​യും വ​ലു​താ​യും എ​ഴു​തി വാ​ഹ​ന​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.
പൊ​ങ്കാ​ല ക​ഴി​ഞ്ഞ് ഭ​ക്ത​ജ​ന​ങ്ങ​ൾ മ​ട​ങ്ങി​പ്പോ​കു​ന്ന നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ൽ എ​ട്ടു വ​രെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലേ​ക്ക് എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കും.
ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്തു നി​ന്നും നെ​യ്യാ​റ്റി​ൻ​ക​ര ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ മം​ഗ​ല​പു​ര​ത്തു നി​ന്നും പോ​ത്ത​ൻ​കോ​ട് - കാ​ട്ടാ​യി​ക്കോ​ണം - ശ്രീ​കാ​ര്യം വ​ഴി​വ​ന്ന് കേ​ശ​വ​ദാ​സ​പു​രം - പ​ട്ടം - പി​എം​ജി - മ്യൂ​സി​യം - വെ​ള്ള​യ​ന്പ​ലം - വ​ഴു​ത​ക്കാ​ട്, പൂ​ജ​പ്പു​ര - ക​ര​മ​ന - പ്രാ​വ​ച്ച​ന്പ​ലം വ​ഴി പോ​കേ​ണ്ട​താ​ണ്.
എം​സി റോ​ഡു​വ​ഴി കി​ളി​മാ​നൂ​ർ, വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കേ​ശ​വ​ദാ​സ​പു​രം, പ​ട്ടം, കു​റ​വ​ൻ​കോ​ണം, ക​വ​ടി​യാ​ർ, വെ​ള്ള​യ​ന്പ​ലം, വ​ഴു​ത​ക്കാ​ട്, പൂ​ജ​പ്പു​ര, ക​ര​മ​ന വ​ഴി പോ​കേ​ണ്ട​താ​ണ്.
പേ​രൂ​ർ​ക്ക​ട ഭാ​ഗ​ത്തു നി​ന്നും നെ​യ്യാ​റ്റി​ൻ​ക​ര ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഉൗ​ള​ന്പാ​റ, പൈ​പ്പി​ൻ​മൂ​ട്, ശാ​സ്ത​മം​ഗ​ലം, ഇ​ട​പ്പ​ഴി​ഞ്ഞി, പൂ​ജ​പ്പു​ര, ക​ര​മ​ന വ​ഴി പോ​കേ​ണ്ട​താ​ണ്.​പൊ​ങ്കാ​ല ക​ഴി​ഞ്ഞു തി​രി​കെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും ക​ര​മ​ന, കൈ​മ​നം, പാ​പ്പ​നം​കോ​ട് വ​ഴി​യും നെ​യ്യാ​റ്റി​ൻ​ക​ര ഭാ​ഗ​ത്തേ​ക്ക് പോ​കാ​വു​ന്ന​താ​ണ്.
നെ​യ്യാ​റ്റി​ൻ​ക​ര ഭാ​ഗ​ത്തു നി​ന്നും ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ബാ​ല​രാ​മ​പു​രം ഭാ​ഗ​ത്തു നി​ന്നും തി​രി​ഞ്ഞു ഉ​ച്ച​ക്ക​ട, മു​ക്കോ​ല, വി​ഴി​ഞ്ഞം പൂ​വാ​ർ ബൈ​പ്പാ​സ് വ​ഴി​യോ ബീ​ച്ച് റോ​ഡ് വ​ഴി​യോ പോ​കേ​ണ്ട​താ​ണ്.ആ​റ്റി​ങ്ങ​ൽ, കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ബൈ​പ്പാ​സ് റോ​ഡി​ലൂ​ടെ ക​ഴ​ക്കൂ​ട്ടം വ​ഴി​യോ, പൂ​ന്തു​റ, വ​ലി​യ​തു​റ, ശം​ഖു​മു​ഖം, വേ​ളി, തു​ന്പ, പു​തു​ക്കു​റി​ച്ചി, പെ​രു​മാ​തു​റ, പു​തി​യ​പാ​ലം വ​ഴി അ​ഞ്ചു​തെ​ങ്ങ് വ​ർ​ക്ക​ല, കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് തി​ര​ക്കു കു​റ​ഞ്ഞ​തും വീ​തി​യേ​റി​യ​തു​മാ​യ പാ​ത വ​ഴി പോ​കാ​വു​ന്ന​താ​ണ്.
ബാ​ല​രാ​മ​പു​രം ജം​ഗ്ഷ​നി​ൽ നി​ന്നും പ​ള്ളി​ച്ച​ൽ ഭാ​ഗ​ത്തേ​ക്കും ക​ഴ​ക്കൂ​ട്ടം മു​ക്കോ​ല​യ്ക്ക​ൽ ഭാ​ഗ​ത്തു നി​ന്നും ചാ​ക്ക ഭാ​ഗ​ത്തേ​ക്കും പാ​ള​യം ഭാ​ഗ​ത്തു നി​ന്നും കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്തേ​ക്കും പോ​ക​ണം.
പൊ​ങ്കാ​ല ക​ഴി​ഞ്ഞ് ഭ​ക്ത​ജ​ന​ങ്ങ​ൾ ടൗണിൽ നിന്ന് തി​രി​ച്ചു പോ​കു​ന്ന സ​മ​യ​ത്ത് എ​തി​രെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.​കോ​വ​ളം - ക​ഴ​ക്കൂ​ട്ടം - ബൈ​പാ​സ് പു​ന​ർ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഭ​ക്ത​ജ​ന​ങ്ങ​ൾ ബൈ​പാ​സ് റോ​ഡ് ഒ​ഴി​വാ​ക്കി ക​ഴി​വ​തും യാ​ത്ര ചെ​യ്യേ​ണ്ട​താ​ണ്.

എ​മ​ർ​ജ​ൻ​സി റൂ​ട്ട്

ആ​റ്റു​കാ​ൽ - പാ​ട​ശ്ശേ​രി - ബ​ണ്ട് റോ​ഡ് കി​ള്ളി​പ്പാ​ലം വ​രെ​യു​ള്ള റോ​ഡി​ലും ആ​റ്റു​കാ​ൽ - ചു​റ​മു​ക്ക് - ഐ​രാ​ണി​മു​ട്ടം - കാ​ല​ടി - മ​രു​തൂ​ർ​ക്ക​ട​വ് -ക​രു​മം - തി​രു​വ​ല്ലം വ​രെ​യു​ള്ള റോ​ഡും അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ൽ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​കു​ന്ന രീ​തി​യി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​വാ​നോ പൊ​ങ്കാ​ല ഇ​ടു​വാ​നോ പാ​ടു​ള്ള​ത​ല്ല.