ന​ട​വ​യ​ലി​ലും പ​രി​സ​ര​ങ്ങളി​ലും കു​ള​ന്പു​രോ​ഗം പ​ട​രു​ന്നു
Tuesday, February 19, 2019 12:55 AM IST
ന​ട​വ​യ​ൽ: പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് യ​ഥാ​സ​മ​യം ന​ട​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ലു​ള്ള ന​ട​വ​യ​ൽ, ചീ​ര​വ​യ​ൽ,ചെ​ക്കി​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ള​ന്പു​രോ​ഗം പ​ട​രു​ന്നു. ഈ ​വാ​ർ​ഡി​ൽ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ട​ത്തി​യി​ടു​ണ്ടെ​ന്നാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കാ​രി​ക​ളു​ടെ വാ​ദം. എ​ന്നാ​ൽ വാ​ർ​ഡി​ൽ ചി​ലേ​ട​ങ്ങ​ളി​ൽ കു​ത്തി​വ​യ്പ്പു ന​ട​ന്നി​ട്ടി​ല്ലെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
ക്ഷീ​ര ക​ർ​ഷ​ക​ർ ഏ​റെ​യു​ള്ള​താ​ണ് പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ ഈ ​പ്ര​ദേ​ശ​ങ്ങ​ൾ. ഇ​വി​ടെ​യു​ള്ള പ​ല ക​ർ​ഷ​ക​രു​ടെ​യും മു​ഖ്യ ഉ​പ​ജീ​വ​ന​മാ​ർ​ഗം ക​ന്നു​കാ​ലി വ​ള​ർ​ത്ത​ലാ​ണ്. ഏ​ഴാം വാ​ർ​ഡി​ലെ ആ​ലു​ങ്ക​ൽ​താ​ഴെ കു​ത്തി​വ​യ്പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ തൊ​ട്ട​ടു​ത്തു​ള്ള ചീ​ര​വ​യ​ൽ ഒ​ഴി​വാ​യി. ഏ​ഴാം വാ​ർ​ഡി​ലെ പു​തു​പ​റ​ന്പി​ൽ ദേ​വ​സ്യ​യു​ടെ ര​ണ്ടും ഇ​ര​ട്ട​മു​ണ്ട​യ്ക്ക​ൽ ജി​ൽ​സി​ന്‍റെ മൂ​ന്നും പ​ശു​ക്ക​ൾ​ക്കു കു​ള​ന്പു​രോ​ഗ​മു​ണ്ട്.
‌വി​വ​രം പ​ന​മ​രം മൃ​ഗാ​ശു​പ​ത്രി​യി​ൽ അ​റി​യി​ച്ചെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന പ​രി​ഭ​വ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ. കു​ള​ന്പു​രോ​ഗം പ​ട​ർ​ന്നു​പി​ടി​ക്കു​മെ​ന്ന ആ​ശ​ങ്ക അ​വ​രെ അ​ല​ട്ടു​ക​യാ​ണ്.