പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം; 61 കു​ടും​ബ​ങ്ങ​ൾ​ക്കു ഭൂ​മി ന​ൽ​കു​ന്നു
Tuesday, February 19, 2019 12:55 AM IST
ക​ൽ​പ്പ​റ്റ: വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ 61 പേ​ർ​ക്കു പ​ത്തു സെ​ന്‍റു വീ​തം ഭൂ​മി ന​ൽ​കു​ന്നു. കോ​ട്ട​ത്ത​റ, വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ പു​തു​ക്കു​ടി​യി​ൽ ഭൂ​മി ന​ൽ​കു​ന്ന​ത്.
ഏ​ക്ക​റി​നു 22 ല​ക്ഷം രൂ​പ നി​ര​ക്കി​ൽ പ​ള്ളി​യാ​ലി​ൽ ഷൗ​ക്ക​ത്ത​ലി​യി​ൽ​നി​ന്നു സ​ർ​ക്കാ​ർ വാ​ങ്ങി​യ ഭൂ​മി​യാ​ണ് ആ​ദി​വാ​സി​ക​ൾ​ക്കു കൈ​മാ​റു​ന്ന​ത്. ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ 21 പേ​ർ​ക്കു​ള്ള സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​രം ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്തു.
ബാ​ക്കി ആ​ധാ​ര​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ത്തും. പ്ര​മാ​ണ​ങ്ങ​ളു​ടെ കൈ​മാ​റ്റം സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 21നു ​ക​ൽ​പ്പ​റ്റ എ​സ്ക​ഐം​ജെ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ ന​ട​ത്തു​മെ​ന്നാ​ണ് വി​വ​രം. ഓ​രോ പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​വി​ന്‍റെ​യും ഭൂ​മി​യി​ൽ വീ​ട് ഉ​ൾ​പ്പെ​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് പി​ന്നീ​ട് ഒ​രു​ക്കും. ക​ളി​സ്ഥ​ലം ഉ​ൾ​പ്പെ​ടെ അ​നു​ബ​ന്ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഒ​രേ​ക്ക​ർ സ്ഥ​ലം കൂ​ടി പു​തു​ക്കു​ടി​യി​ൽ വാ​ങ്ങും.