പാ​ട്ടി​ന്‍റെ പാ​ലാ​ഴി തീ​ർ​ത്ത് ഐ​ക്ക​ര അ​പ്പ​ച്ച​ൻ
Tuesday, February 19, 2019 12:55 AM IST
ന​ട​വ​യ​ൽ:​പാ​ട്ടി​ന്‍റെ പാ​ലാ​ഴി തീ​ർ​ത്ത് ആ​സ്വാ​ദ​ക​രെ പ​ഴ​യ​കാ​ല​ത്തേ​ക്ക് തി​രി​കെ കൊ​ണ്ടു​പോ​കു​ക​യാ​ണ് ന​ട​വ​യ​ൽ ഐ​ക്ക​ര ജ​യിം​സ് എ​ന്ന അ​പ്പ​ച്ച​ൻ. ക​ച്ച​വ​ട​ക്കാ​ര​ൻ ആ​ണെ​ങ്കി​ലും പ​ഴ​യ​കാ​ല പാ​ട്ടു​ക​ളെ നെ​ഞ്ചോ​ട് ചേ​ർ​ത്തു​വ​യ്ക്കു​ക​യും ഒ​പ്പം വേ​ദി​ക​ളി​ൽ ആ​ല​പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് അ​ദ്ദേ​ഹം.
ആ​ഘോ​ഷം എ​ന്തു​മാ​ക​ട്ടെ, ക്ഷ​ണി​ച്ചാ​ൽ അ​പ്പ​ച്ച​ൻ പാ​ട​ൻ പോ​കും. ആ​സ്വാ​ദ​ക​ർ വീ​ണ്ടും വീ​ണ്ടും പാ​ടി​ക്കും. വ​യ​സ് 65 ആ​യെ​ങ്കി​ലും പാ​ട്ടി​നൊ​പ്പം നൃ​ത്തം ചെ​യ്യാ​നും അ​പ്പ​ച്ച​നു മ​ടി​യി​ല്ല. നൈ​സ​ർ​ഗി​ക​മാ​യി ല​ഭി​ച്ച​താ​ണ് അ​പ്പ​ച്ച​നു പാ​ട്ടി​ലു​ള്ള വാ​സ​ന.
ചെ​റു​പ്പ​ത്തി​ൽ സം​ഗീ​ത കോ​ള​ജി​ൽ ചേ​ർ​ന്നെ​ങ്കി​ലും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. മു​ന്പ് ന​ട​വ​യ​ൽ പ​ള്ളി​യി​ലെ പ്ര​ധാ​ന പാ​ട്ടു​കാ​ര​നും അ​പ്പ​ച്ച​നാ​യി​രു​ന്നു. ക​ച്ച​വ​ട​ത്തി​ര​ക്കി​നി​ടെ വീ​ണു​കി​ട്ടു​ന്ന ഒ​ഴി​വു​വേ​ള​ക​ളി​ലാ​ണ് അ​പ്പ​ച്ച​ന്‍റെ പാ​ട്ടു​പ​രി​ശീ​ല​നം.
സു​ഹൃ​ത്തു​ക്ക​ളു​ടെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി​യാ​ണ് ക​ല്യാ​ണ​ച്ച​ട​ങ്ങു​ക​ളി​ല​ട​ക്കം പാ​ടാ​ൻ തു​ട​ങ്ങി​യ​ത്. പാ​ട്ട് എ​വി​ടെ​യാ​യാ​ലും ഫീ​സ് വാ​ങ്ങി​ല്ല. ഗാ​ന​ങ്ങ​ൾ പ​ഴ​യ​താ​ണെ​ങ്കി​ലും അ​പ്പ​ച്ച​ന്‍റെ പാ​ട്ടും നൃ​ത്ത​വും പു​തു​മു​റ​യ്ക്കും ഇ​ഷ്ട​മാ​ണ്.