ക​ണ്ടിവാ​തു​ക്ക​ൽ മ​ല​യി​ൽ കാ​ട്ടാ​ന കൃ​ഷി നശിപ്പിച്ചു
Tuesday, February 19, 2019 12:55 AM IST
നാ​ദാ​പു​രം: വ​ള​യം ക​ണ്ടിവാ​തു​ക്ക​ൽ മ​ല​യോ​ര​ത്ത് വീ​ണ്ടും കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു.
പി.​പി. പ്ര​കാ​ശ​ൻ, ഡോ. ​തു​ള​സി​ദാ​സ്, സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് കാ​ട്ടാ​ന പ​രാ​ക്ര​മം ന​ട​ത്തി​യ​ത്. ഇ​വി​ടെ അ​ഞ്ചേ​ക്ക​റോ​ളം സ്ഥ​ല​ത്ത് ജൈ​വ​കൃ​ഷി ന​ട​ത്തി വ​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന​ക​ൾ ഇ​രു​പ​ത്തി​യ​ഞ്ചോ​ളം വാ​ഴ​ക​ൾ, നി​ര​വ​ധി ചേ​ന, ചേ​മ്പ് തു​ട​ങ്ങി​യ ഇ​ട​വി​ള​ക​ളും ന​ശി​പ്പി​ച്ചു. നേ​ര​ത്തെ ആ​യോ​ട് മേ​ഖ​ല​യി​ൽ കൃ​ഷി ഭൂ​മി​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ വ​ൻ കൃ​ഷി നാ​ശം വ​രു​ത്തി​യി​രു​ന്നു.
ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി എ​ട്ട് കാ​ട്ടാ​ന​ക​ൾ ആ​യോ​ട് മേ​ഖ​ല​ക​ളി​ൽ കൃ​ഷി​ ന​ശി​പ്പി​ച്ചു കൊ​ണ്ടി​രു​ന്നി​ട്ടും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. നേ​ര​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ യോ​ഗം വി​ളി​ച്ച് ചേ​ർ​ത്ത​പ്പോ​ൾ ഫെ​ൻസിം​ഗ് സ്ഥാ​പി​ക്കു​മെ​ന്ന് വ​നം വ​കു​പ്പ് നാ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.
കാ​യ​ലോ​ട​ൻ കു​ങ്ക​ൻ, കാ​യ​ലോ​ട​ൻ ല​ക്ഷ​്മ​ണ​ൻ, ഓ​ട​ച്ചാ​ൽ ബാ​ല​കൃ​ഷ്ണ​ൻ, കു​ന്നു​മ്മ​ല്‍ കു​ങ്ക​ന്‍, കു​ന്നു​മ്മ​ൽ ച​ന്തൂ​ട്ടി, കു​ന്നു​മ്മ​ൽ ച​ന്ദ്ര​ൻ, ത​നി​യാ​ട​ൻ ച​ന്തു, കാ​ട്ടി​ക്കു​നി കേ​ള​പ്പ​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ കൃ​ഷി​ക​ളാ​ണ് ഏ​താ​നും മാ​സ​ത്തി​നി​ടെ കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്.
വ​ന​ത്തി​ന് താ​ഴ്ഭാ​ഗ​ത്താ​യി ഏ​താ​നും കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പ​ത്ത് വ​രെ കാ​ട്ടാ​ന​ക്കൂ​ട്ടം എ​ത്തി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.