വ്യാ​പാ​രി നേ​താ​വി​നെ ക​ട​യി​ൽ പൂ​ട്ടി​യി​ട്ടു
Tuesday, February 19, 2019 12:57 AM IST
കൊ​യി​ലാ​ണ്ടി: യൂ​ത്ത് കോ​ൺ​ഗ്ര​സ് ഹ​ർ​ത്താ​ലി​ൽ വ്യാ​പാ​രി നേ​താ​വി​നെ ക​ട​യി​ൽ പൂ​ട്ടി​യി​ട്ടു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഹ​സ​ൻ​കോ​യ വി​ഭാ​ഗം നേ​താ​വ് കെ.​പി. ശ്രീ​ധ​ര​നെ​യാ​ണ് ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ ക​ട​യി​ൽ പൂ​ട്ടി​യി​ട്ട​ത്.
അ​തി​രാ​വി​ലെ ക​ട തു​റ​ന്ന​പ്പോ​ൾ ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ ആവശ്യപ്പെട്ടിട്ടും കട അ​ട​യ്ക്കാ​ൻ ത​യ്യാ​റാ​വാ​ത്ത​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ക​ട​യു​ടെ ഷ​ട്ട​ർ ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ താ​ഴ്ത്തി. ഈ​സ​മ​യം ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ​വ​രും ക​ട​യ​ക്കു​ള്ളി​ലാ​യി. പി​ന്നീ​ട് വീ​ണ്ടും ക​ട തു​റ​ന്നു.
അ​ൽ​പ്പ​സ​മ​യ​ത്തി​ന​കം ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ പ്ര​ക​ട​ന​മാ​യെ​ത്തി വീ​ണ്ടും ക​ട​യു​ടെ ഷ​ട്ട​ർ താ​ഴ്ത്തി. സം​ഭ​വ​മ​റി​ഞ്ഞ് കൊ​യി​ലാ​ണ്ടി എ​സ്ഐ ഫ​സ​ലു​ൽ ആ​ബി​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സ് സം​ഘ​മാ​ണ് വീ​ണ്ടും ക​ട തു​റ​ന്നത്.
കോ​ൺ​ഗ്ര​സി​ന്‍റെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ​യും നേ​താ​ക്ക​ളും വ്യാ​പാ​രി നേ​താ​ക്ക​ളും ശ്രീ​ധ​ര​നോ​ട് ക​ട പൂ​ട്ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സം​സ്ഥാ​ന നേ​താ​ക്ക​ൾ പ​റ​ഞ്ഞാ​ലേ പൂ​ട്ടു​ക​യു​ള്ളൂ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​നി​ടെ ക​ട​യ്ക്ക് മു​ന്നി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ജ​ന​ങ്ങ​ളും ത​ടി​ച്ചു കൂ​ടി. കൗ​ൺ​സി​ല​ർ ശ്രീ​ജാ റാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും എ​ത്തി ക​ട പൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ശ്രീ​ധ​ര​നു​മാ​യി വാ​ക്ക് ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടു.
പൂ​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ ക​ട​യ്ക്ക് മു​ന്നി​ൽ കു​ത്തി​യി​രു​ന്നു. ഒ​ടു​വി​ൽ രാ​വി​ലെ 10 ഓ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി​സം​സ്ഥാ​ന നേ​താ​വ് മ​നോ​ജ് വി​ളി​ച്ച​തോ​ടെ​യാ​ണ് കട അടച്ചത്.