ജില്ലയിൽ ഹർത്താൽ പൂർണം
Tuesday, February 19, 2019 12:57 AM IST
ക​ൽ​പ്പ​റ്റ:​കാ​സ​ർ​ഗോ​ഡ് പെ​രി​യ​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷും ശ​ര​ത്തും കൊ​ല്ല​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ജി​ല്ല​യി​ൽ പൂ​ർ​ണം.
അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ജി​ല്ല​യി​ൽ എ​വി​ടെ​യും ഉ​ണ്ടാ​യി​ല്ല. സ്വ​കാ​ര്യ ബ​സു​ക​ൾ രാ​വി​ലെ നി​ര​ത്തി​ലി​റ​ങ്ങി​യെ​ങ്കി​ലും പ​ത്തു​മ​ണി​യോ​ടെ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ചു. കെ​എ​സ്ആ​ർ​ടി​സി ഏ​താ​നും ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ന​ട​ത്തി. ജി​ല്ല​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ ക​ട​ക​ളി​ൽ എ​റെ​യും അ​ട​ഞ്ഞു​കി​ട​ന്നു. തു​റ​ന്ന ക​ട​ക​ൾ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ളു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് ഉ​ട​മ​ക​ൾ അ​ട​ച്ചു.
വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചി​ല്ല. ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​ർ​നി​ല കു​റ​വാ​യി​രു​ന്നു. കാ​റും ബൈ​ക്കും അ​ട​ക്കം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ ഓ​ടി. അ​ങ്ങി​ങ്ങു ഓ​ട്ടോ​റി​ക്ഷ​ക​ളും സ​ർ​വീ​സ് ന​ട​ത്തി. ഹ​ർ​ത്താ​ൽ വി​ജ​യി​പ്പി​ച്ച ജ​ന​ങ്ങ​ൾ​ക്കു അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സ്-​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി.