ത്രി​ദി​ന പ​ണി​മു​ട​ക്ക്: വി​ശ​ദീ​ക​ര​ണ​യോ​ഗം ന​ട​ത്തി
Tuesday, February 19, 2019 12:58 AM IST
ക​ൽ​പ്പ​റ്റ: ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ​ർ​മാ​രും ജീ​വ​ന​ക്കാ​രും രാ​ജ്യ​വ്യാ​പ​ക​മാ​യി 18,19,20 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന പ​ണി​മു​ട​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​യോ​ഗം ന​ട​ത്തി.
ബിഎ​സ്എ​ൻഎ​ൽ വി​ക​സ​ന​ത്തി​നു ഉ​പ​ക​ര​ണ​ങ്ങ​ളും ഫ​ണ്ടും അ​നു​വ​ദി​ക്കു​ക, ഫോ​ർ ജി ​സ്പെ​ക്ട്രം അ​നു​വ​ദി​ക്കു​ക, ബി​എ​സ്എ​ൻ​എ​ല്ലി​നെ ക​ന്പ​നി​ക​ളാ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, സ്ഥാ​പ​ന​ത്തെ പൊ​തു​മേ​ഖ​ല​യി​ൽ നി​ല​നി​ർ​ത്തു​ക, പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ക, താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കു കൂ​ലി​ക്കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്ക്.
പി. ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ല​ഹ​ന്നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജ​യ​കു​മാ​ർ, ടി.​കെ. ശി​വ​ദാ​സ​ൻ, ബി​ന്ദു പ്ര​കാ​ശ്, വി​പി​ൻ, സി.​സി. കു​ര്യ​ൻ, എം. ​ശ​ശി​ധ​ര​ൻ, സി.​ജെ. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.