ജന്മം ഭൂമി: മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ൽ ആ​യി​ര​ങ്ങ​ൾ ക​ണ്ണി​ക​ളാ​യി
Tuesday, February 19, 2019 12:58 AM IST
ഗൂ​ഡ​ല്ലൂ​ർ: ജന്മം ​ഭൂ​മി പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മ​ര​സ​മി​തി ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ൽ സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ൽ ആ​യി​ര​ങ്ങ​ൾ ക​ണ്ണി​ക​ളാ​യി. തൊ​ഴി​ലാ​ളി​ക​ൾ​ക്കു പു​റ​മേ വ്യാ​പാ​രി​ക​ളും ക​ർ​ഷ​ക​രും ച​ങ്ങ​ല​യു​ടെ ഭാ​ഗ​മാ​യി. ജന്മം ​ഭൂ​മി​പ്ര​ശ്നം തേ​യി​ല​ത്തോ​ട്ട​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കും.
തോ​ട്ട​ങ്ങ​ളി​ൽ തേ​യി​ല​ച്ചെ​ടി​ക​ളു​ടെ ക​വാ​ത്തു ന​ട​ത്താ​നും മ​രു​ന്നു ത​ളി​ക്കാ​നും വ​ളം പ്ര​യോ​ഗി​ക്കാ​നും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് സം​ജാ​ത​മാ​കു​ന്ന​ത്. തോ​ട്ട​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചാ​ൽ ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ൾ തെ​രു​വാ​ധാ​ര​മാ​കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്ത​ത്.
ഗൂ​ഡ​ല്ലൂ​രി​ൽ ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. മു​ഹ​മ്മ​ദ് ഹാ​ജി, ​കോ​ശി ബേ​ബി, ടി. ​ബാ​ല​കൃ​ഷ്ണ​ൻ, കെ.​ജി. കു​മാ​ര​ൻ, മു​ഹ​മ്മ​ദ്ഗ​നി, ത​ങ്ക​രാ​ജ്, വി.​കെ. ഹ​നീ​ഫ, ചി​ന്ന​വ​ൻ ചൂ​ണ്ടി, ഇ​ബ്നു, പ​ന്ത​ല്ലൂ​രി​ൽ മാ​ട​സ്വാ​മി, മു​ത്തു​കു​മാ​ർ, ര​മേ​ശ്, ഉ​സ്മാ​ൻ, സൂ​സം​പാ​ടി​യി​ൽ എ​ൻ.​എ. അ​ഷ്റ​ഫ്, എം.​ഡി. മൈ​ക്കി​ൾ, കെ.​എ​ച്ച്. സ​ബാ​ദ്, ശി​വ​രാ​ജ്, ബാ​വ, ഷെ​രീ​ഫ്, ശ​ശി, ദേ​വ​ർ​ഷോ​ല​യി​ൽ സെ​യ്ത് മു​ഹ​മ്മ​ദ്, എ​ച്ച്. നാ​സ​ർ, വി​ജ​യ​ൻ, രാ​ജ​ൻ, റ​ഷീ​ദ്, മൂ​ർ​ത്തി, മാ​ധേ​വ്, അ​സൈ​നാ​ർ, സു​രേ​ഷ്, അ​യ്യൂ​ബ്, നെ​ല്ലാ​ക്കോ​ട്ട​യി​ൽ യേ​ശു​രാ​ജ്, അ​രു​ൾ​ദാ​സ്, കു​ഞ്ഞാ​പ്പി നെ​ല്ലാ​ക്കോ​ട്ട, ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ചേ​ര​ന്പാ​ടി​യി​ലും തൊ​ഴി​ലാ​ളി​ക​ൾ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്തു.