മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും വ​സ​ന്ത​കു​മാ​റി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു
Tuesday, February 19, 2019 12:58 AM IST
ക​ൽ​പ്പ​റ്റ:​കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ഭീ​ക​ര​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച വ​സ​ന്ത​കു​മാ​റി​ന്‍റെ വീ​ട് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശി​ച്ചു.
ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ട​യാ​ണ് തൃ​ക്കൈ​പ്പ​റ്റ​യി​ലെ മു​ക്കം​കു​ന്ന് വാ​ഴ​ക്ക​ണ്ടി ത​റ​വാ​ട്ടി​ൽ സം​ഘം എ​ത്തി​യ​യ​ത്. വ​സ​ന്ത​കു​മാ​റി​ന്‍റെ അ​മ്മ ശാ​ന്ത, ഭാ​ര്യ ഷീ​ന, മ​ക്ക​ളാ​യ അ​നാ​മി​ക, അ​മ​ർ​ദ്വീ​പ് എ​ന്നി​വ​രെ നേ​താ​ക്ക​ൾ ആ​ശ്വ​സി​പ്പി​ച്ചു. കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ താ​ത്കാ​ലി​ക ജോ​ലി​യി​ലു​ള്ള ഷീ​ന​യെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു ഇ​ന്നു രാ​വി​ലെ മു​ഖ്യ​മ​ന്ത്രി​ക്കും വ​കു​പ്പു മ​ന്ത്രി​ക്കും ക​ത്ത് ന​ൽ​കു​മെ​ന്ന് സ​ന്ദ​ർ​ശ​നാ​ന​ന്ത​രം ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച വ​സ​ന്ത​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, എം​എ​ൽ​എ​മാ​രാ​യ കെ.​സി. ജോ​സ​ഫ്, ശ​ബ​രി​നാ​ഥ​ൻ, അ​ൻ​വ​ർ സാ​ദ​ത്ത്, കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​പി. അ​നി​ൽ​കു​മാ​ർ, എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​കെ. ഏ​ബ്ര​ഹാം, എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ, പി.​പി. ആ​ലി, കെ.​ഇ. വി​ന​യ​ൻ, എം.​എ. ജോ​സ​ഫ് എ​ന്നി​വ​ർ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.