ക​ഴു​ക​ൻ ഇ​ല്ലാതാകുമോ ‍?
Tuesday, February 19, 2019 12:58 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത​ല ക​ഴു​ക​ൻ സം​ര​ക്ഷ​ണ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.
രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു പി​ടി​ക്കാ​തെ സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്ന ജീ​വി വ​ർ​ഗ​മാ​യ ക​ഴു​ക​ൻ ഭൂ​മി​യി​ൽ നി​ന്നും തു​ട​ച്ചു​നീ​ക്ക​പ്പെ​ടാ​ൻ​പോ​ന്ന സാ​ഹ​ച​ര്യ​മാ​ണ് നേ​രി​ടു​ന്ന​തെ​ന്ന് ശി​ൽ​പ്പ​ശാ​ല ചൂ​ണ്ടി​ക്കാ​ട്ടി. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ക​ഴു​കന്മാ​രു​ടെ ആ​വാ​സ സ്ഥ​ല​മാ​ണ് വ​യ​നാ​ട​ൻ കാ​ടു​ക​ൾ. ഇവയുടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു ഡൈ​ക്ലോ​ഫെ​നാ​ക്, കേ​റ്റോ​പ്രോ​ഫി​ൻ എ​ന്നീ മ​രു​ന്നു​ക​ളു​ടെ നി​ർ​മാ​ണം നി​രോ​ധി​ക്കു​ക​യും നി​യ​മ​വി​രു​ദ്ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ പേ​രി​ൽ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ശി​ൽ​പ്പ​ശാ​ല​യി​ൽ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു.
വ​യ​നാ​ടി​ന്‍റെ പ​രി​സ്ഥി​തി​യെ​യും വ​ന്യ​ജീ​വി​ക​ളെ​യും പു​ഴ​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം ഉ​റ​പ്പു​വ​രു​ത്ത​ണം. മ​നു​ഷ്യ​ന്‍റെ എ​ല്ലാ മേ​ഖ​ല​യി​ലു​മു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് ക​ഴു​കന്മാ​രു​ടെ​യും മ​റ്റു ജീ​വി വ​ർ​ഗ​ങ്ങ​ളു​ടേ​യും കൂ​ട്ട​നാ​ശ​ത്തി​ന് കാ​ര​ണ​മാ​വു​ന്ന​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.ക​ണ്ണൂ​ർ ഉ​ത്ത​ര​മേ​ഖ​ല ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ കെ.​കാ​ർ​ത്തികേ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ല​ക്കാ​ട് ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ബി.​എ​ൻ.അ​ഞ്ജ​ൻ​കു​മാ​ർ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. വ​യ​നാ​ട് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​ൻ.​ടി സാ​ജ​ൻ, നോ​ർ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ആ​ർ. കീ​ർ​ത്തി, സൗ​ത്ത് വ​യ​നാ​ട് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി. ​ര​ഞ്ജി​ത്ത്കു​മാ​ർ, ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ര​മേ​ഷ് ബി​ഷ്ണോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി.​കെ. വി​ഷ്ണു​ദാ​സ്(​ഡ​യ​റ​ക്ട​ർ, സെ​ന്‍റ​ർ ഫോ​ർ ഇ​ക്കോ​ള​ജി ആ​ൻ​ഡ് വൈ​ൽഡ്‌‌ലൈഫ് ബ​യോ​ള​ജി), എ​സ്. ഭാ​ര​തി​ദാ​സ​ൻ (സെ​ക്ര​ട്ട​റി, അ​രു​ള​കം, ത​മി​ഴ്നാ​ട്), ഡി. ​രാ​ജ്കു​മാ​ർ (ഓ​ണ​റ​റി വൈ​ൽ​ഡ്‌ലൈ​ഫ് വാ​ർ​ഡ​ൻ, ബ​ന്ദി​പ്പൂ​ര), പി.​ഒ. ന​മീ​ർ (ഫോ​റ​സ്ട്രി, വെ​ള്ളാ​നി​ക്ക​ര) എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.