വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം: കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണമെന്ന്
Tuesday, February 19, 2019 1:02 AM IST
എ​ട​ക്ക​ര: നി​ല​ന്പൂ​ർ ഇ​ന്ദി​രാ​ഗാ​ന്ധി മെ​മ്മോ​റി​യ​ൽ റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളി​ലെ പ്ള​സ് വ​ണ്‍ വി​ദ്യാ​ർ​ഥി മു​ണ്ടേ​രി അ​പ്പ​ൻ​കാ​പ്പ് ആ​ദി​വാ​സി കോ​ള​നി​യി​ലെ സ​തീ​ഷിെ​ൻ​റ മ​ര​ണം സം​ബ​ന്ധി​ച്ച് കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് എം​എ​സ്എ​ഫ് ദേ​ശി​യ പ്ര​സി​ഡ​ന്‍റ് ടി.​പി. അ​ഷ്റ​ഫ​ലി. നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ളോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​പ്പ​ൻ​കാ​പ്പ് സ്വ​ദേ​ശി സു​ന്ദ​ര​ൻ​ശാ​ന്ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സ​തീ​ഷാ​ണ് (16) ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്. ര​ക്താ​ർ​ബു​ദം മൂ​ല​മാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. സ​തീ​ഷ് മ​രി​ച്ച​തി​ന് ശേ​ഷ​മാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ വി​വ​രം അ​റി​യു​ന്ന​ത്, മ​ര​ണ​ത്തി​ന് പി​റ​കി​ൽ സ്കൂ​ൾ അ​തി​കൃ​ത​രു​ടെ അ​ലം​ഭാ​വം ഉ​ണ്ടെ​ന്നും പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പ്ര​തി​ക​ളെ ക​ണ്ട​ത്തെി അ​ർ​ഹ​മാ​യ ശി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ക്ക​ണ​മെ​ന്നും അ​ഷ്റ​ഫ​ലി ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ത്ത് ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്.​അ​ബ്ദു​ൽ ക​രീം, എം​എ​സ്എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കെ.​പി. റ​മീ​സ്, എ​ൻ.​കെ.​അ​ഫ്സ​ൽ, റ​ഫീ​ഖ് പാ​ത്തൂ​രാ​ൻ എ​ന്നി​വ​ർ അ​നു​ഗ​മി​ച്ചു.