യൂ​ത്ത് ലീ​ഗ് നേ​താ​വി​നെ ക​ട​യി​ൽ ക​യ​റി അ​ക്ര​മി​ച്ചു
Tuesday, February 19, 2019 1:02 AM IST
എ​ട​ക്ക​ര: ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ട്ട യൂ​ത്ത് ലീ​ഗ് നേ​താ​വി​നെ പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ ക​ട​യി​ൽ ക​യ​റി അ​ക്ര​മി​ച്ച​താ​യി പ​രാ​തി. യൂ​ത്ത് ലീ​ഗ് എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ വ​ള​പ്പ​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പോ​പ്പു​ല​ർ ഫ്ര​ണ്ട് യൂ​ണി​റ്റി മാ​ർ​ച്ചി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ത്ഥം മു​സ്ലിം ലീ​ഗ് നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ സി.​എ​ച്ച്.​മു​ഹ​മ്മ​ദ് കോ​യ​യു​ടെ ബോ​ർ​ഡ് വച്ച​തി​നെ വി​മ​ർ​ശി​ച്ച് ഉ​മ്മ​ർ ഫെ​യ്സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ടി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്താ​ണ് നെ​ച്ചോ​ട്ടി​ൽ ഷ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് പേ​ർ ഉ​മ്മ​ർ ജോ​ലി ചെ​യ്യു​ന്ന ചു​ങ്ക​ത്ത​റ​യി​ലെ ഗ്ലാ​സ് വേ​ൾ​ഡ് എ​ന്ന ക​ട​യി​ൽ ക​യ​റി അ​ക്ര​മി​ച്ച​ത്. പ​രിക്കേ​റ്റ ഉ​മ്മ​ർ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പോ​പ്പു​ല​ർ ഫ്ര​ണ്ട് അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ എ​ട​ക്ക​ര​യി​ൽ പ്ര​ക​ട​നം ന​ട​ത്തി. നാ​സ​ർ കാ​ങ്ക​ട, സ​ത്താ​ർ മാ​ഞ്ചേ​രി, ക​ബീ​ർ പ​നോ​ളി, ടി.​പി ഷ​രീ​ഫ്, കെ.​റാ​ഷി​ദ്, ജു​നൈ​സ് ഉ​ലു​വാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.