ക​ഞ്ചാ​വ് മാ​ഫി​യ​യി​ലെ നാ​ലു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Tuesday, February 19, 2019 1:05 AM IST
തി​രൂ​ർ: പ​റ​വ​ണ്ണ​യി​ൽ കാ​റി​ലെ​ത്തി യു​വാ​ക്ക​ളെ വെ​ട്ടി​പ്പരി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ക​ഞ്ചാ​വ് മാ​ഫി​യാ അം​ഗ​ങ്ങ​ളാ​യ നാ​ലു പേ​ർ അ​റ​സ്റ്റി​ൽ.
പ​റ​വ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ അ​ര​യ​ന്‍റെ​പു​ര​യ്ക്ക​ൽ ഫെ​മീ​സ് (27), ചെ​റി​യ​കോ​യാ​മു​വി​ന്‍റെ പു​ര​ക്ക​ൽ സ​മീ​ർ (23), പ​ക്കി​യ​മാ​ക്കാ​ന​ക​ത്ത് റാ​ഫി​ഖ് മു​ഹ​മ്മ​ദ് (24), ക​മ്മാ​ക്കാ​ന്‍റെ​പു​ര​യ്ക്ക​ൽ അ​ർ​ഷാ​ദ് (22) എ​ന്നി​വ​രെ​യാ​ണ് തി​രൂ​ർ എ​സ്ഐ സു​മേ​ഷ് സു​ധാ​ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ​ത​ത്.
സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഓ​ഫീ​സ​ർ അ​ബ്ദു​ൾ ഷു​ക്കൂ​റി​ന്‍റെ ബൈ​ക്ക് തീ​യി​ട്ട് ന​ശി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​ണ് സ​മീ​റും അ​ർ​ഷാ​ദും. മു​ഖം​മൂ​ടി​ധാ​രി​ക​ളാ​യി വാ​ഹ​ന​ത്തി​ലെ​ത്തി യു​വാ​ക്ക​ളെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ സ​മീ​റും പ്ര​തി​യാ​ണ്. ഇ​വ​ർ​ക്ക് പു​റ​മെ​യാ​ണ് ഫ​മീ​സ്, റാ​ഫി​ഖ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ​ക്കെ​തി​രേ​യും പോ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യ​ത്.
ക​ഞ്ചാ​വ് ക​ട​ത്ത് സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​ക​ളാ​യ സ​മീ​റും ഫെ​മീ​സും തീ​ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ചു വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഇ​വ​രു​ടെ കൂ​ട്ട​ത്തി​ൽ നി​ന്നു ഏ​താ​നും യു​വാ​ക്ക​ൾ പി​ൻ​മാ​റി​യ​ത്.
സം​ഘ​ത്തി​ൽ നി​ന്നു പി​ൻ​മാ​റി​യ​വ​ർ ക​ഞ്ചാ​വ് ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു പോ​ലീ​സി​നു വി​വ​രം ന​ൽ​കി​യെ​ന്ന സംശയത്തിലാണ് യു​വാ​ക്ക​ളെ ആ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ച​ത്.