വ​ല​യി​ലാ​ക്കിയ​തു ല​ഹ​രി​യി​ൽ നി​ന്നു മു​ക്തി നേ​ടി​യ​വ​രുടെ സഹായത്തോടെ
Tuesday, February 19, 2019 1:05 AM IST
തി​രൂ​ർ: ക​ട​ലോ​ര മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി ക​ഞ്ചാ​വെ​ത്തി​ച്ച് പ​ണം കൊ​യ്ത പ്ര​തി​ക​ളെ പോ​ലീ​സ് വ​ല​യി​ലാ​ക്കി​യ​ത് ക​ഞ്ചാ​വി​ന്‍റെ ഇ​ര​ക​ളെ ഉ​പ​യോ​ഗി​ച്ചു ത​ന്നെ. ല​ഹ​രി​യി​ൽ നി​ന്നു വി​മു​ക്തി തേ​ടി കു​ടും​ബ​ത്തി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ കൗ​ണ്‍​സി​ലിം​ഗി​നു വി​ധേ​യ​രാ​യ​വ​ർ ത​ന്നെ​യാ​ണ് ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ര​ഹ​സ്യ​നീ​ക്ക​ങ്ങ​ൾ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.
മു​ൻ​കാ​ല​ങ്ങ​ളി​ൽ പ്ര​തി​ക​ളി​ൽ​നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങി ഉ​പ​യോ​ഗി​ച്ചി​രു​ന്ന യു​വാ​ക്ക​ളാ​ണ് പോ​ലീ​സി​നു സ​ഹാ യ​ക​ര​മാ​യ​ത്. ല​ഹ​രി വി​ൽ​പ്പ​ന​യി​ലൂ​ടെ കി​ട്ടു​ന്ന ല​ക്ഷ​ങ്ങ​ൾ വാ​രി​ക്കോ​രി ചെ​ല​വ​ഴി​ച്ച് ശീ​ലി​ച്ച പ്ര​തി​ക​ൾ പ​ണ​മി​ല്ലാ​താ​യ​പ്പോ​ൾ ആ​യി​രം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് മു​ൻ ക​ഞ്ചാ​വ് ക​സ്റ്റ​മ​റെ തേ​ടി​യെ​ത്തി​യ​താ​ണ് കേ​സി​നു വ​ഴി​ത്തി​രി​വാ​യ​ത്. ഇ​തോ​ടെ ആ​ന്ധ്ര​യി​ലും വി​ശാ​ഖ​പ​ട്ട​ണ​ത്തും മും​ബൈ​യി​ലും ബം​ഗ​ളു​രൂ​വി​ലും പ്ര​തി​ക​ളു​ടെ പി​റ​കെ ന​ട​ന്ന അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ഒ​ടു​വി​ൽ പൊ​ന്നാ​നി​യി​ൽ വ​ച്ച് ത​ന്നെ പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കാ​നാ​യി.
തീ​ര​ദേ​ശ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യു​വാ​ക്ക​ളും കോ​ള​ജ്, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും സ്ത്രീ​ക​ളും ഇ​വ​ർ മു​ഖേ​ന ക​ഞ്ചാ​വി​ന്‍റെ അ​ടി​മ​ക​ളാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. റെ​ന്‍റ് എ ​കാ​ർ മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ൾ​ക്കും ല​ഹ​രി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.