കാ​സ​ർ​ഗോ​ഡ് സംഭവം: പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Tuesday, February 19, 2019 1:05 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കാ​സ​ർ​ഗോ​ഡ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ശ്, ശ​ര​ത് എ​ന്നി​വ​രു​ടെ ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു ന​ട​ന്ന ഹ​ർ​ത്താ​ലി​ന്‍റെ ഭാ​ഗ​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. പ​ക​ൽ ന​വോ​ത്ഥാ​ന​വും പൊ​തി​ച്ചോ​ർ വി​ത​ര​ണ​വും ചെ​യ്യു​ന്ന സി​പി​എ​മ്മു​കാ​ർ ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ത​ല​യെ​ടു​ക്കു​ന്ന ഭീ​ക​ര മു​ഖ​മാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും ഭീ​ക​ര സം​ഘ​ട​ന​ക​ൾ​ക്കൊ​പ്പം സി​പി​എ​മ്മി​നെ​യും നി​രോ​ധി​ക്ക​ണ​മെ​ന്നും പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് ഡി​സി​സി സെ​ക്ര​ട്ട​റി സി.​സു​കു​മാ​ര​ൻ ആ​വ​ശ്യ​പ്പെട്ടു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​കെ.​ഹാ​രി​സ് അ​ധ്യ​ക്ഷം വ​ഹി​ച്ചു. ബെ​ന്നി തോ​മ​സ്, എം.​ബി.​ഫ​സ​ൽ മു​ഹ​മ്മ​ദ്, എ.​ആ​ർ.​ച​ന്ദ്ര​ൻ, ഷാ​ജി കാ​ട്ടു​പാ​റ, സൈ​നു​ദ്ദീ​ൻ താ​മ​ര​ത്ത്, പ​ച്ചീ​രി സു​ബൈ​ർ, അ​ര​ഞ്ഞി​ക്ക​ൽ ആ​ന​ന്ദ​ൻ, യാ​ക്കൂ​ബ് കു​ന്ന​പ്പ​ള്ളി, അ​ഖി​ൽ കാ​പ്പി​ങ്ങ​ൽ, ദി​നേ​ശ​ൻ മ​ണ്ണാ​ർ​മ​ല, ദി​നേ​ശ് ക​ണ​ക്കാ​ഞ്ചേ​രി, ശി​ബ്ലി പാ​ത​യ്ക്ക​ര, രാ​കേ​ഷ് ഏ​ലം​കു​ളം, ഷ​ഫീ​ക് പൊ​ന്നി​യ​കു​ർ​ശി, അ​സ്ക​ർ തേ​ക്കി​ൻ​കോ​ട് എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
മ​ല​പ്പു​റം: ച​ങ്ങ​രം​കു​ള​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും വ്യാ​പാ​രി​ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. പോ​ലീ​സ് ലാ​ത്തി വീ​ശി. ജി​ല്ല​യി​ൽ രാ​വി​ലെ ചി​ല​യി​ട​ങ്ങ​ളി​ലെ​ല്ലാം വാ​ഹ​ന​ങ്ങ​ൾ ഓ​ടി​യി​രു​ന്നെ​ങ്കി​ലും പ​ത്തു​മ​ണി​യോ​ടെ വാ​ഹ​നം ത​ട​യ​ൽ തു​ട​ങ്ങി. തി​രൂ​രി​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ലും, ന​ഗ​ര​സ​ഭ ഭാ​ഫീ​സി​ന് മു​ന്നി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധം തീ​ർ​ത്തു. മി​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ലു​ള്ള ഉ​പ​രോ​ധ​സ​മ​രം ഏ​റെ സ​മ​യം നീ​ണ്ടു,
ച​ങ്ങ​രം​കു​ള​ത്ത് പ​തി​നൊ​ന്ന് മ​ണി​യോ​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യ​ത്. പോ​ലീ​സ് ലാ​ത്തി വീ​ശി​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ ചി​ത​റി​യോ​ടി​യെ​ങ്കി​ലും ഏ​റെ നേ​രം പ്ര​ദേ​ശ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും വ്യാ​പാ​രി​ക​ളും വാ​ക്കേ​റ്റം തു​ട​ർ​ന്നു. ച​ങ്ങ​രം​കു​ള​ത്ത് യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ ത​ട​ഞ്ഞി​ട്ടു. രാ​വി​ലെ കെഎസ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തി​യെ​ങ്കി​ലും ഉ​ച്ച​യോ​ടെ ഭൂ​രി​ഭാ​ഗം സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വെ​ച്ചു. രാ​വി​ലെ പ​ത്തു​മ​ണി​യോ​ടെ അ​ങ്ങാ​ടി​പ്പു​റ​ത്തും, പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. തി​രൂ​ർ, ചെ​മ്മാ​ട്, കോ​ട്ട​യ്ക്ക​ൽ-​ചെ​മ്മാ​ട് റൂ​ട്ടി​ൽ രാ​വി​ലെ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി.
എ​ട​ക്ക​ര, നി​ല​ന്പൂ​ർ മേ​ഖ​ല​ക​ളി​ലാ​ണ് ആ​ദ്യം വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​ത്. മ​ല​പ്പു​റ​ത്ത് കേ​ര​ളാ ഗ്രാ​മീ​ണ്‍ ബാ​ങ്കി​ന്‍റെ ഹെ​ഡ് ഓ​ഫീ​സ് അ​ട​പ്പി​ച്ചു. ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഉ​ട​ൻ ഓ​ഫീ​സ് അ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ത
ു​ട​ർ​ന്ന് ന​ഗ​ര​സ​ഭ​ക്ക് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റു​ടെ കാ​ര്യ​ത്തി​ലെ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​രും ജീ​വ​ന​ക്കാ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രെ ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ റൂ​മി​യി​ൽ പൂ​ട്ടി​യി​ട്ടു. പോ​ലീ​സെ​ത്തി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്തി​റ​ക്കി​യ​ത്. കു​ന്നു​മ്മ​ലി​ലെ കെഎസ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് ക​വാ​ട​ത്തി​ൽ ക​യ​ർ കെ​ട്ടി ബ​സു​ക​ൾ പു​റ​ത്തേ​ക്കി​റ​ങ്ങാ​തെ ത​ട​ഞ്ഞു.
കൊ​ണ്ടോ​ട്ടി​യി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി, മ​ഞ്ചേ​രി, തി​രൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ, കു​റ്റി​പ്പു​റം, ച​ങ്ങ​രം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലും സ​മ​രാ​നു​കൂ​ലി​ക​ൾ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു. എ​ന്നാ​ൽ ഉ​ച്ച​യോ​ടെ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി. ടാ​ക്സി വാ​ഹ​ന​ങ്ങ​ളും കെഎസ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ​ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തി.
കാ​ളി​കാ​വ്: ഹ​ർ​ത്താ​ൽ കാ​ളി​കാ​വ് ചോ​ക്കാ​ട് മേ​ഖ​ല​യി​ൽ ഭാ​ഗി​കം. രാ​ത്രി ഏ​റെ വൈ​കി പ്ര​ഖ്യാ​പി​ച്ച​താ​യ​തി​നാ​ൽ പ​ല​രും ഹ​ർ​ത്താ​ൽ അ​റി​ഞ്ഞി​രു​ന്നി​ല്ല.​ക​ട​ക​ന്പോ​ള​ങ്ങ​ൾ സാ​ധാ​ര​ണ പോ​ലെ രാ​വി​ലെ തു​റ​ന്നി​രു​ന്നു. കാ​ളി​കാ​വി​ൽ കോ​ണ്‍​ഗ്ര​സ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ട​ക​ൾ അ​ട​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്തെ​ങ്കി​ലും വ്യാ​പാ​രി​ക​ൾ പ​ല​രും ക​ട​ക​ൾ അ​ട​ക്കാ​ൻ വി​സ​മ്മ​തി​ച്ചു. എ​ന്നാ​ൽ ക​ട​ക​ൾ അ​ൽ​പ​സ​മ​യം ഷ​ട്ട​ർ താ​ഴ്തി സ​ഹ​ക​രി​ച്ചു.
അ​ക്ര​മം ന​ട​ത്താ​നോ ബ​ല പ്ര​യോ​ഗ​ത്തി​നോ ആ​രും മു​തി​ർ​ന്നി​ല്ല. മേ​ഖ​ല​യി​ൽ വ​ള​രെ സ​മാ​ധാ​ന പ​ര​മാ​യി​രു​ന്നു ഹ​ർ​ത്താ​ൽ. ഓ​ട്ടോ​റി​ക്ഷ​ക​ളും ടാ​ക്സി​യും സ​ർ​വീ​സ് ന​ട​ത്തി. രാ​വി​ലെ പ​ത്ത​ര​വ​രേ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. പ​ത്ത​ര​യ്ക്ക് ശേ​ഷം ബ​സ് സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ത്ത​തി​നാ​ൽ ജ​ന​ങ്ങ​ൾ വ​ല​ഞ്ഞു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ ലാ​ബ് പ​രീ​ക്ഷ​ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളും മ​റ്റ് ആ​വ​ശ്യ​ത്തി​നാ​യി രാ​വി​ലെ യാ​ത്ര തി​രി​ച്ച​വ​രും ഏ​റെ പ്ര​യാ​സ​പ്പെ​ട്ടു. ചോ​ക്കാ​ട് അ​ങ്ങാ​ടി സാ​ധാ​ര​ണ​പോ​ലെ പ്ര​വ​ർ​ത്തി​ച്ചു. ഹ​ർ​ത്താ​ലി​ൽ ക​ട​ക​ൾ അ​ട​പ്പി​ക്കാ​നോ വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നോ ആ​രും ത​യാ​റാ​യി​ല്ല. ചോ​ക്കാ​ട് വ്യാ​പാ​രി​ക​ളും ഓ​ട്ടോ ടാ​ക്സി ജീ​വ​ന​ക്കാ​രും ഒ​രു ഹ​ർ​ത്താ​ലി​നോ​ടും സ​ഹ​ക​രി​ക്കി​ല്ലെ​ന്ന തീ​രു​മാ​നം നേ​ര​ത്തെ എ​ടു​ത്ത​തി​നാ​ൽ ഹ​ർ​ത്താ​ൽ ദി​നം സാ​ധാ​ര​ണ പോ​ലെ ക​ട​ന്ന് പോ​യി.
പെ​രി​ന്ത​ൽ​മ​ണ്ണ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ലം​കു​ള​ത്തു പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി. സെ​ക്ര​ട്ട​റി ഇ.​സു​കു​മാ​ര​ൻ ഉ​ദ്ഘ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് മ​ല​യ​ത്ത്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കേ​ശ​വ​ൻ, താ​ജു​ദ്ദീ​ൻ നാ​ലു​ക​ണ്ട​ത്തി​ൽ, ജ​യ​ൻ ചി​ത്ര​പു​രി, അ​ൻ​വ​ർ മ​ല​യ​ങ്ങ​ട്, രാ​കേ​ഷ് ഏ​ലം​കു​ളം, ബാ​ബു മു​തു​കു​റു​ശ്ശി, കൊ​ന്പ​ൻ മു​സ്ത​ഫ, മൊ​യ്തു മു​ണ്ടു​കാ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ൽ പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു. രാ​വി​ലെ ഒ​ൻ​പ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ നി​ല​ന്പൂ​ർ ചെ​ട്ട്യ​ങ്ങാ​ടി​യി​ലെ​ത്തി വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ ബ​സു​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ഓ​ടി​യി​രു​ന്നു. കെഎസ്ആ​ർ​ടി​സി​യും ട്രി​പ്പു​ക​ൾ മു​ട​ക്കി​യി​ല്ല. ത​ട​ഞ്ഞി​ട്ട വാ​ഹ​ന​ങ്ങ​ളെ പ​ത്തു മി​നി​റ്റ് നി​ർ​ത്തി​യി​ടീ​ച്ച ശേ​ഷം ഓ​ടാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. പ്ര​വ​ർ​ത്ത​ക​ർ നി​ല​ന്പൂ​ർ ടൗ​ണി​ൽ പ്ര​ക​ട​ന​വും ന​ട​ത്തി. ക​ട​ക​ള​ട​ച്ച് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ആ​രേ​യും നി​ർ​ബ​ന്ധി​ച്ച് ക​ട​ക​ള​ട​പ്പി​ച്ചി​രു​ന്നി​ല്ല. മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ട​ക​ൾ തു​റ​ന്നി​രു​ന്നു. പ​ത്താം ക്ലാ​സി​ന്‍റെ മോ​ഡ​ൽ പ​രീ​ക്ഷ​ക്ക് അ​വ​ധി ന​ൽ​കി​യി​രു​ന്ന​തി​നാ​ൽ പ​രീ​ക്ഷ സം​ബ​ന്ധി​ച്ച് ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​ല്ല. മി​ക്ക സ്കൂ​ളു​ക​ളും സാ​ധാ​ര​പോ​ലെ പ്ര​വ​ർ​ത്തി​ച്ചു. കെഎസ്‌യുവി​ദ്യാ​ഭ്യാ​സ ബ​ന്ദ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ സ്കൂ​ളു​ക​ളി​ലു​ണ്ടാ​യി​ല്ല.
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റ​ത്ത് ഹ​ർ​ത്താ​ലി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും റോ​ഡ് ഉ​പ​രോ​ധ​വും ന​ട​ത്തി. ഉ​പ​രോ​ധ​സ​മ​രം പി.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​സ്.​അ​നി​ഷ്, ടി.​മു​ര​ളി, പി.​വി​ശ്വ​നാ​ഥ​ൻ, ടി.​ഹ​രി​ദാ​സ്, ഷ​ഹ​ർ​ബാ​ൻ പി.​ജോ​ർ​ജ് കൊ​ള​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഷ​റ​ഫ്, മാ​ത്യു, ബാ​ലു ഡി. ​നാ​യ​ർ, കെ.​പി.​അ​ൻ​സാ​ർ, ഫെ​ബി​ല ബേ​ബി, സി.​പി.​മ​നാ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ക​രു​വാ​ര​ക്കുണ്ട്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ ക​രു​വാ​ര​ക്കുണ്ടി​ൽ ഏ​ശി​യി​ല്ല. ക​ട​ക​ന്പോ​ള​ങ്ങ​ൾ തു​റ​ന്നു. ഓ​ട്ടോ, ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലി​റ​ങ്ങി. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തി. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഹാ​ജ​ർ കു​റ​വാ​യിരുന്നു. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ അ​ട​പ്പി​ച്ചു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ചി​ല​യി​ട​ങ്ങ​ളി​ൽ വാ​ക്കുത​ർ​ക്ക​ത്തി​ൽ ക​ലാ​ശി​ച്ചു.
കൊ​ണ്ടോ​ട്ടി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഹ​ർ​ത്താ​ലി​ൽ ക​ട​ക​ള​ട​പ്പി​ച്ച് പ്ര​ക​ട​നം ന​ട​ത്തി. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലും ഇ​ന്ന​ലെ രാ​വി​ലേ​യും വൈ​കു​ന്നേ​ര​വും പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി. ദേ​ശീ​യ പാ​ത ഉ​പ​രോ​ധി​ച്ച സം​ഭ​വ​ത്തി​ൽ 25 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​ക​ട​നം ന​ട​ത്തി​യ​തി​നും ത​ട​സ​ങ്ങ​ൾ സൃ​ഷ്ടി​ച്ച​തി​നു​മാ​ണ് കേ​സെ​ടു​ത്ത​ത്. മ​ഞ്ചേ​രി​യി​ൽ 25 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. നി​ല​ന്പൂ​രി​ൽ 15 പേ​രെ അ​റ​സ്റ്റു ചെ​യ്തു. 35 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.
രാ​ത്രി 11നോ​ടെ കൊ​ണ്ടോ​ട്ടി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പ്ര​ക​ട​ന​മാ​യി​യെ​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ദേ​ശീ​യ പാ​ത ഉ​പ​രോ​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ മ​റ്റൊ​രു സം​ഘ​വു​മെ​ത്തി​യ​ത് നേ​രി​യ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി. ത​ങ്ങ​ളെ അ​കാ​ര​ണ​മാ​യി സി​പി​എം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ല​പ്പു​റം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റി​യാ​സ് മു​ക്കോ​ളി, അ​ൻ​വ​ർ അ​രൂ​ര്, അ​ഷ്റ​ഫ് പ​റ​ക്കൂ​ത്ത്, പി.​എ.​ഫൈ​റൂ​സ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ദേ​ശീ​യ പാ​ത ഉ​പ​രോ​ധി​ച്ച പ്ര​വ​ർ​ത്ത​ക​രെ പി​ന്നീ​ട് പോ​ലീസ് എ​ത്തി നീ​ക്കം ചെ​യ്തു.
രാ​വി​ലെ വീ​ണ്ടും പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ച്ചും രം​ഗ​ത്തെ​ത്തി. രാ​വി​ലെ ക​ട​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ലും ബാ​ങ്കു​ക​ള​ട​ക്കം പ്ര​വ​ർ​ത്ത​ക​ർ അ​ട​പ്പി​ച്ചു. സ​ർ​വീ​സി​നെ​ത്തി​യ വാ​ഹ​ന​ങ്ങ​ളും മ​ണി​ക്കൂ​റു​ക​ൾ കൊ​ണ്ട് ഓ​ട്ടം നി​ർ​ത്തി.​പി​ന്നീ​ട് വൈ​കു​ന്നേ​ര​വും പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി. ഇ​തി​നെ​തി​രേ സി​പി​എം പ്ര​വ​ർ​ത്ത​ക​രും അ​ങ്ങാ​ടി​യി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി.​ദേ​ശീ​യ പാ​ത ഉ​പ​രോ​ധി​ച്ച 25 പേ​ർ​ക്കെ​തിരേ കൊ​ണ്ടോ​ട്ടി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.
പു​ളി​ക്ക​ൽ,ഐ​ക്ക​ര​പ്പ​ടി ഭാ​ഗ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ങ്ങ​ളും റോ​ഡ് ഉ​പ​രോ​ധ​വും ന​ട​ന്നു. ഐ​ക്ക​ര​പ്പ​ടി 50 ആ​ളു​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള​ള വാ​ഹ​ന​ങ്ങ​ൾ സ്റ്റി​ക്ക​ർ പ​തി​ച്ചാ​ണ് ഓ​ടി​യ​ത്.