വേ​ന​ൽച്ചൂടി​ൽ വാ​ഴ​ ക​രി​യുന്നു
Tuesday, February 19, 2019 1:05 AM IST
നി​ല​ന്പൂ​ർ: വേ​ന​ൽ ചൂ​ടി​ൽ വാ​ഴ​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ന്നു. മൂ​ലേ​പ്പാ​ട​ത്ത് നി​ലം​പൊ​ത്തി​യ​ത് 4000ത്തി​ലേ​റെ കു​ല​ച്ച നേ​ന്ത്ര​വാ​ഴ​ക​ൾ. ഇ​തോ​ടെ ക​ർ​ഷ​ക​രു​ടെ സ്വ​പ്ന​ങ്ങ​ളും ക​രി​യു​ക​യാ​യി. മൂ​ലേ​പ്പാ​ട​ത്ത് കൊ​ങ്ങാ​മ​ല മാ​ത്യു, മ​ക​ൻ അ​നീ​ഷ്, പാ​റ​പ്പു​റം ബി​നു എ​ന്നി​വ​ർ പാ​ട്ട ഭൂ​മി​യി​ൽ കൃ​ഷി ചെ​യ്ത നേ​ന്ത്ര​വാ​ഴ​ക​ളാ​ണ് കു​ല​ച്ച് പ​കു​തി മൂ​പ്പ് ആ​കും മു​ന്പ് ക​രി​ഞ്ഞു​ണ​ങ്ങി നി​ലം​പൊ​ത്തി​യ​ത്. പ​ത്ത് ഏ​ക്ക​ർ സ്ഥ​ല​ത്താ​യി 10,000 വാ​ഴ​ക​ളാ​ണ് ഇ​വ​ർ ന​ട്ടി​രു​ന്ന​ത്. ഇ​തി​ൽ 500ഓ​ളം വാ​ഴ പ്ര​ള​യ​ത്തി​ൽ ന​ശി​ച്ചി​രു​ന്നു.
ബാ​ക്കി വാ​ഴ​ക​ളാ​ണ് കു​ല​ച്ച് വി​ള​വെ​ടു​പ്പി​ന് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ക​രി​ഞ്ഞു​ണ​ങ്ങി​യ​ത്. ബാ​ക്കി വാ​ഴ​ക​ളും 70 ശ​ത​മാ​ന​ത്തി​ലേ​റെ ക​രി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്.
ബാ​ങ്കു​ക​ളി​ൽ നി​ന്നും സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ൽ നി​ന്നും ഇ​തു​വ​രെ കൃ​ഷി ആ​വി​ശ്യ​ത്തി​നാ​യി ഒ​ൻ​പ​തു​ല​ക്ഷം രൂ​പ​യോ​ളം ചെല​വ​ഴി​ച്ച​താ​യി മാ​ത്യു പ​റ​ഞ്ഞു. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ കു​ല​ക​ൾ വെ​ട്ടി ക​ടം വീ​ട്ടാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു.
എ​ന്നാ​ൽ ജ​ല​സേ​ച​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ വാ​ഴ​ക​ൾ ക​രി​ഞ്ഞ് വീ​ഴു​ക​യാ​ണ്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ സ്ഥ​ല​ത്തോ​ട് ചേ​ർ​ന്ന തോ​ട്ടി​ൽ വെ​ള്ളം ല​ഭി​ക്കു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ഇ​വി​ടെ ഉ​ണ്ടാ​യ വ​ലി​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് നി​ല​വി​ൽ തോ​ട്ടി​ൽ വെ​ള്ളം ഇ​ല്ല. ഒ​രു വാ​ഴ​യി​ൽ നി​ന്ന് നി​ല​വി​ലെ വി​ല​യ​നു​സ​രി​ച്ച് 400 രൂ​പ​ക്ക് മു​ക​ളി​ൽ വി​ല പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.
ക​റി​ക്കു​ള്ള പ്രാ​യം പോ​ലും ആ​കാ​തെ കു​ല​ച്ച വാ​ഴ​ക​ൾ നി​ലം​പൊ​ത്തി​യ​തി​നാ​ൽ മൂ​പ്പാ​കാ​ത്ത 500ഓ​ളം കു​ല​ക​ളാ​ണ് തോ​ട്ട​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ട്ടി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. തോ​ട്ടം ഇ​ൻ​ഷൂർ ചെ​യ്ത​താ​ണ് ആ​കെ​യു​ള്ള പ്ര​തീ​ക്ഷ​യെ​ന്നും മാ​ത്യു പ​റ​ഞ്ഞു. മേ​ഖ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ടു​ത്ത വ​ര​ൾ​ച്ച​യി​ൽ പ​ല തോ​ട്ട​ങ്ങ​ളും ക​രി​ഞ്ഞ് ഉ​ണ​ങ്ങു​ക​യാ​ണ്.