സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ൽ തീ​പി​ടി​ത്തം പ​തി​വാ​കു​ന്നു
Tuesday, February 19, 2019 1:05 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലെ ഉ​ണ​ക്ക​പു​ല്ലു​ക​ൾ​ക്കും മ​റ്റും തീ ​പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു. ര​ണ്ട് മാ​സ​ത്തി​നി​ടെ ഇ​പ്പോ​ൾ പ​ത്തി​ല​ധി​കം ത​വ​ണ​യാ​ണ് ക്യാ​ന്പ​സി​ൽ തീ​പി​ടു​ത്തം ഉ​ണ്ടാ​വു​ന്ന​ത്. ഉ​ണ​ങ്ങി നി​ൽ​ക്കു​ന്ന പു​ൽ​ക​ടു​ക​ൾ യ​ഥാ​സ​മ​യം വെ​ട്ടി നീ​ക്കം ചെ​യ്യാ​ൻ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം അ​ധി​കൃ​ത​രോ​ട് അ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തി​ക​ഞ്ഞ നി​സ്സം​ഗ​ത ആ​ണ് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ തു​ട​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ന് തൊ​ട്ടു​പി​റ​കി​ൽ ഉ​ള്ള ഭാ​ഗ​ത്തും പു​ൽ​ക്ക​ടു​ക​ൾ​ക്ക് തീ ​പ​ട​ർ​ന്ന് പി​ടി​ച്ചു. നി​ര​വ​ധി മ​ര​ങ്ങ​ളും ക​ത്തി ചാ​ന്പ​ലാ​യി. വൈ​ദ്യു​തി ലൈ​ൻ ക​ട​ന്നു പോ​വു​ന്ന​തി​ന് ചു​വ​ട്ടി​ലാ​യാ​ണ് തീ ​ആ​ളി​ക്ക​ത്തി​യ​ത്