സി​പി​എം കൊ​ല​പാ​ത​ക രാ​ഷ്‌‌ട്രീയം അ​വ​സാ​നി​പ്പി​ക്ക​ണം: വി.​വി.​പ്ര​കാ​ശ്
Tuesday, February 19, 2019 1:05 AM IST
മ​ല​പ്പു​റം: ആ​ശ​യ​ങ്ങ​ളെ അ​രും കൊ​ല​യി​ലൂ​ടെ അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന നി​ല​പാ​ട് സി​പി​എം ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റാ​വ​ണ​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ്.
ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളെ ത​ക​ർ​ത്ത് ആ​ശ​യ​പ​ര​മാ​യി എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രെ കൊ​ല​ക്ക​ത്തി​ക്കി​ര​യാ​ക്കു​ന്ന​ത് പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് ചേ​രാ​ത്ത കാ​ട​ത്ത ന​ട​പ​ടി​യാ​ണ്. ആ​ശ​യ​ങ്ങ​ളെ ആ​ശ​യ​ങ്ങ​ൾ കൊ​ണ്ട് നേ​രി​ടാ​നു​ള്ള ശ​ക്തി ദേ​ശീ​യ ത​ല​ത്തി​ൽ സി​പി​എ​മ്മി​ന് ന​ഷ്ട​പ്പെ​ട്ടു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ആ​വ​ർ​ത്തി​ച്ചു​ള്ള കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​ന് സി​പി​എം നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. സാ​ക്ഷ​ര കേ​ര​ള​ത്തി​ന്‍റെ മ​ന:​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തി​ൽ അ​തി​ശ​ക്ത​മാ​യ എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ന്നു.
സം​യ​മ​ന​ത്തി​ന്‍റെ പാ​ത​യി​ൽ നി​ന്നും അ​ക്ര​മ​ത്തി​ന്‍റെ പാ​ത​യി​ലേ​ക്ക് സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ ക്ഷ​ണി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ അ​ര​ങ്ങേ​റി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. നീ​ച​വും നി​ന്ദ്യ​വു​മാ​യ സി​പി​എ​മ്മി​ന്‍റെ ഈ ​രാ​ഷ്ട്രീ​യ​ത്തെ എ​തി​ർ​ത്ത് തോ​ൽ​പ്പി​ക്കാ​ൻ കേ​ര​ള സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും വി.​വി.​പ്ര​കാ​ശ് ആ​വ​ശ്യ​പ്പെ​ട്ടു.