നി​ല​ന്പൂ​രി​ലെ ഗോ​ത്ര മേ​ള​യ്ക്ക് തി​ര​ശീ​ല വീ​ണു
Tuesday, February 19, 2019 1:05 AM IST
നി​ല​ന്പൂ​ർ: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത​ത്തി​ൽ പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന പ​രി​പാ​ടി​യും നി​ല​ന്പൂ​ർ പ്ര​ത്യേ​ക പ​ദ്ധ​തി​യും ചേ​ർ​ന്ന് ന​ട​ത്തി​യ ട്രെെ​ബ​ൽ ഫെ​സ്റ്റ് ‘ന​ങ്ക​മോ​ട’ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ഡി​പി​സി അം​ഗം പി.​മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ ഉൗ​രി​ൽ നി​ന്നു​ള്ള ഉൗ​ര് മൂ​പ്പന്മാ​രെ ആ​ദ​രി​ച്ചു. 16 മു​ത​ൽ 18 വ​രെ നീ​ണ്ടു നി​ന്ന മേ​ള നി​ല​ന്പൂ​രി​ലെ ജ​ന​ങ്ങ​ൾ​ക്ക് പു​ത്ത​ൻ അ​നു​ഭ​വ​മാ​യി.ഗ​വേ​ഷ​ക​നും തി​യ​റ്റ​ർ ആ​ർ​ട്ടി​സ്റ്റു​മാ​യ ദേ​വേ​ന്ദ്ര​നാ​ഥ് ‘ഗോ​ത്ര വി​ഭാ​ഗം ആ​വാ​സം, ക​ല, സം​സ്ക്കാ​രം, ഭാ​ഷ ഒ​രു താ​ര​ത​മ്യ പ​ഠ​നം’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ അ​വ​ത​രി​പ്പി​ച്ചു. ഗോ​ത്ര വാ​ദ്യ​ങ്ങ​ളും ഇ​ത​ര വാ​ദ്യ​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ച്ച് ക​ലാ​വി​ഷ്കാ​ര​ത്തി​ലൂ​ടെ​യാ​ണ് സെ​മി​നാ​ർ അ​വ​ത​ര​ണം ന​ട​ന്ന​ത്. ഗോ​ത്ര വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കാ​യി കു​ടും​ബ​ശ്രീ ന​ട​ത്തി​യ ന​ങ്ക​മോ​ടാ എ​ന്ന ത്രി​ദി​ന ക്യാ​ന്പി​ലെ അ​നു​ഭ​വ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി നി​ർ​മി​ച്ച വീ​ഡി​യോ ഡോ​ക്യൂ​മെ​ന്‍റ​റി ’ന​ങ്ക​മോ​ട’​യു​ടെ പ്ര​കാ​ശ​നം നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ സു​രേ​ഷ് തി​രു​വാ​ലി നി​ർ​വ​ഹി​ച്ചു.​പ്ര​സ്തു​ത ഡോ​ക്യൂ​മെ​ന്‍റ​റി​യു​ടെ പ്ര​ദ​ര്ശ​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ഉ​ണ്ടാ​യി​രു​ന്നു.കി​ല​യി​ലെ ഫാ​ക്ക​ൽ​റ്റി മോ​ഹ​ൻ​കു​മാ​ർ ന്ധ​പ്രാ​ദേ​ശി​ക ഭ​ര​ണ​വും പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ അ​വ​ത​രി​പ്പി​ച്ചു.സ​മാ​പ​ന സ​മ്മേ​ള​ത്തി​ൽ കു​ടും​ബ​ശ്രീ സം​സ്ഥാ​ന മി​ഷ​ൻ പ്രോ​ഗ്രാം മാ​നേ​ജ​ർ ജോ​മോ​ൻ, മ​ല​പ്പു​റം ഡി​എം​സി സി.​കെ.​ഹേ​മ​ല​ത, എ​ഡി​എം​സി​മാ​രാ​യ വി​നോ​ദ്, സാ​യി കൃ​ഷ്ണ​ൻ, കെ.​എ​സ്.​ഹ​സ്ക​ർ, കെ.​കെ.​മു​ഹ​മ്മ​ദ് ഷാ​നു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.