സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് മാ​റു​ന്നു: മ​ന്ത്രി
Tuesday, February 19, 2019 1:05 AM IST
മ​ല​പ്പു​റം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് മാ​റ്റിക്കാെ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ ടീ​ച്ച​ർ പ​റ​ഞ്ഞു. പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വാ​ഴ​ക്കാ​ട് ഗ​വ.​കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് വി.​പി.​എ​സ് ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂ​പ്പ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന ഹൈ​ടെ​ക് കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ എ​ല്ലാ ചി​കി​ത്സ​യും ല​ഭ്യ​മാ​യ സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. എ​ങ്കി​ലും പ​ല​രും സ്വ​കാ​ര്യ മേ​ഖ​ല​യെ ആ​ശ്ര​യി​ക്കു​ന്നു. സ്റ്റാ​ഫി​ന്‍റെ കു​റ​വും മ​റ്റു സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യു​മാ​ണ് കാ​ര​ണം. ഇ​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ. ജി​ല്ല​യി​ൽ 266 ത​സ്തി​ക​ക​ൾ പു​തു​താ​യി സൃ​ഷ്ടി​ച്ചു ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ ശ്ര​മി​ച്ചു. ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ വി​ക​സ​ന​ത്തി​ന് വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.
പ​ക​ർ​ച്ച വ്യാ​ധി​യെ നേ​രി​ട്ട് ആ​രോ​ഗ്യ കേ​ര​ളം സൃ​ഷ്ടി​ക്കാ​ൻ ജ​നം സ​ഹ​ക​രി​ക്ക​ണ മെ​ന്നും രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ മാ​തൃ​ക കാ​ണി​ക്കേ​ണ്ട​ത് നാം ​ഓ​രോ​രു​ത്ത​രു​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​പി​എ​സ് ഹെ​ൽ​ത്ത് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ.​ഷം​സീ​ർ വ​യ​ലി​ൽ കാ​ണി​ച്ച ഈ ​മാ​തൃ​ക പ്ര​ശം​സ​നീ​യ​മാ​ണ്. പ​ണ​മു​ള്ള എ​ല്ലാ​വ​രും ഈ ​മ​നോ​ഭാ​വം കാ​ണി​ക്ക​ണ​മെ​ന്നി​ല്ല. ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ വാ​ഴ​ക്കാ​ട് കേ​ര​ള​ത്തി​ന് മാ​തൃ​ക​യാ​വു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
വി​പി​എ​സ് ഹെ​ൽ​ത്ത് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ.​ഷം​സീ​ർ വ​യ​ലി​ൽ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ കെ​ടു​തി​ക​ളി​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി എ​ന്ത് ചെ​യ്യാ​നാ​കു​മെ​ന്ന ചി​ന്ത​യാ​ണ് വി​പി​എ​സ് ഗ്രൂ​പ്പി​ന്‍റെ സി​എ​സ്ആ​ർ ഫ​ണ്ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ഴ​ക്കാ​ട്ടു​കാ​ർ ഒ​റ്റ​ക്കെ​ട്ടാ​യി ഉ​ത്സ​വ​പ്ര​തീ​തി​യി​ൽ ഈ ​ശി​ലാ​സ്ഥാ​പ​ന​ച​ട​ങ്ങ് ഗം​ഭീ​ര​മാ​ക്കി​യ​ത് എ​നി​ക്ക് കൂ​ടു​ത​ൽ പ്ര​ചോ​ദ​ന​വും ക​രു​ത്തു​മാ​ണെ​ന്ന് ഡോ.​ഷം​സീ​ർ ഓ​ർ​മ​പ്പെ​ടു​ത്തി. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ഒ​രു കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ണ് വാ​ഴ​ക്കാ​ട്ടു​കാ​ർ​ക്കാ​യി ഒ​രു​ക്കു​ന്ന​ത്. ഇ​നി നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും സം​ര​ക്ഷ​ണ​ത്തോ​ടെ​യും ന​മു​ക്കി​ത് ഒ​രു മാ​തൃ​കാ​സ്ഥാ​പ​ന​മാ​യി വ​ള​ർ​ത്താ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ ടി.​വി.​ഇ​ബ്രാ​ഹിം എംഎ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ണ്ടോ​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് മ​ണ്ണ​റോ​ട്ട് ഫാ​ത്തി​മ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്് ഹാ​ജ​റു​മ്മ, സ്ഥി​ര സ​മി​തി ചെ​യ​ർ​മാ​ൻ എം.​സി.​നാ​സ​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന, എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​എ.​ഷി​ബു​ലാ​ൽ, വാ​ഴ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം.​ജ​മീ​ല, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് അ​മീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.