കോ​ട​തി ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് കോ​ട്ട​പ്പു​ഴ​യിൽ ജ​ല​മൂ​റ്റൽ: നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ
Tuesday, February 19, 2019 1:05 AM IST
പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ലം പ​ഞ്ച​യ​ത്തി​നെ​യും ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​നെ​യും വേ​ർ​തി​രി​ച്ചൊ​ഴു​കു​ന്ന കോ​ട്ട​പ്പു​ഴ​യി​ൽ നി​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് വ​ൻ​തോ​തി​ൽ ജ​ല​മൂ​റ്റ​ൽ തു​ട​രു​ന്നു. പു​ഴ​യി​ൽ നി​ന്ന് വ​ലി​യ പൈ​പ്പു​ക​ൾ വ​ഴി അ​ന​ധി​കൃ​ത​മാ​യി ജ​ല മു​റ്റു​ന്ന​തു​മൂ​ലം പു​ഴ വ​റ്റി​വ​ര​ളു​ക​യും പൊ​ട്ടി​ക്ക​ല്ല് താ​ഴെ നി​വാ​സി​ക​ൾ​ക്ക് കു​ടി​വെ​ള്ള​മി​ല്ലാ​താ​വു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് പൊ​ട്ടി​ക്ക​ല്ലി​ൽ പൗ​ര​സ​മി​തി രു​പീ​ക​രി​ച്ച് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു പു​ഴ​യി​ൽ നി​ന്ന് വ​ലി​യ കു​ഴ​ൽ ഉ​പ​യോ​ഗി​ച്ചു​ള്ള ജ​ല​മൂ​റ്റ​ൽ കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ക​യും അ​ന​ധി​കൃ​ത​മാ​യി ഉ​ള്ള ജ​ല​മൂ​റ്റ​ൽ നി​യ​മ​ലം​ഘ​ന​മാ​ണ് എ​ന്ന് കോ​ട​തി​ക്ക് ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് 13ന് ​കു​ടി​വെ​ള്ള​ത്തി​നു​പ​യോ​ഗി​ക്കു​ന്ന അ​ര​ഇ​ഞ്ചി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ പൈ​പ്പു​ക​ളും ഉ​ട​ൻ പു​ഴ​യി​ൽ നി​ന്ന് എ​ടു​മാ​റ്റ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു. വ​ന​പാ​ല​ക​രോ​ട് അ​ര ഇ​ഞ്ചി​ൽ കൂ​ടു​ത​ലു​ള്ള പൈ​പ്പു​ക​ൾ പു​ഴ​യി​ൽ ഇ​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ വ​ലി​യ പൈ​പ്പു​ക​ൾ മാ​റ്റി​യ​താ​യി റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ടി​കെ കോ​ള​നി​യി​ലു​ള്ള ചെ​റു​കി​ട ക​ർ​ഷ​ക​ർ മാ​ത്ര​മാ​ണ് നി​യ​മം അ​നു​സ​രി​ക്കാ​ൻ ത​യാ​റാ​യ​ത്. വ​ന​പാ​ല​ക​രു​ടെ​യും റ​വ​ന്യൂ അ​ധി​കൃ​ത​രു​ടെ​യും ക​ണ്ണ​ട​പ്പ​ൻ ന​യം മൂ​ലം വ​ൻ​കി​ട​ക​ർ​ഷ​ക​ർ ഇ​പ്പോ​ഴും ജ​ല​മൂ​റ്റ് തു​ട​രു​ക​യാ​ണ്. നാ​ല് ഇ​ഞ്ച് വ​രെ വ​ണ്ണ​മു​ള്ള പൈ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് വാ​ഴ, ക​മു​ക് തു​ട​ങ്ങി റ​ബ്ബ​ർ തൈ​ക​ൾ വ​രെ ന​ന്നാ​ക്കാ​നാ​ണ് ഇ​തു​പ​യോ​ഗി​ക്കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് സ്പ്രിം​ഗ​ള​റു​ക​ളാ​ണ് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ നാ​ൽ​പ​ത് സെ​ന്‍റ്, പെ​ട​യ​ന്താ​ൾ ഭാ​ഗ​ത്തേ​ക്കാ​ണ് കു​ടു​ത​ൽ ജ​ലം കൊ​ണ്ടു​പോ​വു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ വ​ൻ​കി​ട ക​ർ​ഷ​ക​രി​ൽ നി​ന്നും കൈ​മ​ട​ക്ക് വാ​ങ്ങി നി​യ​മ​ത്തി​ന് പു​ല്ലു​വി​ല ക​ൽ​പ്പി​ച്ച് ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നും ഇ​തി​നെ​തി​രെ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും നി​യ​മം ന​ട​പ്പാ​ക്കാ​ൻ ജ​ന​ങ്ങ​ൾ മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ജ​ല​ചൂ​ഷ​ണ​ത്തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ത​യാ​റാ​കാ​ത്ത പ​ക്ഷം ക​ടു​ത്ത വ​ര​ൾ​ച്ച​യാ​കും പ്ര​ദേ​ശ​വാ​സി​ക​ൾ നേ​രി​ടേ​ണ്ടി വ​രി​ക.