നീ​ന്ത​ൽ സ​മു​ച്ച​യം നാ​ളെ തുറക്കും
Tuesday, February 19, 2019 1:10 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഏ​ഴ് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച സു​വ​ർ​ണ ജൂ​ബി​ലി നീ​ന്ത​ൽ സ​മു​ച്ച​യം നാ​ളെ രാ​വി​ലെ പ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​മു​ള്ള 50 മീ​റ്റ​ർ നീ​ന്ത​ൽ​ക്കു​ളം, 25 മീ​റ്റ​ർ പ​രി​ശീ​ല​ന​ക്കു​ളം, ചേ​ഞ്ചിം​ഗ് റൂം, ​ജ​ല​ശു​ചീ​ക​ര​ണ പ്ലാ​ന്‍റ് എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സ്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ, കാ​യി​ക മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, പി. ​അ​ബ്ദു​ൾ ഹ​മീ​ദ് ‌എം​എ​ൽ​എ, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​പി. ദാ​സ​ൻ, വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, പ്രോ-​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ, സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ൾ, ര​ജി​സ്ട്രാ​ർ ഡോ. ​ടി.​എ. അ​ബ്ദു​ൾ മ​ജീ​ദ് തു​ട​ങ്ങി​യ​വ​രും മു​ൻ കാ​യി​ക താ​ര​ങ്ങ​ളും പ​ങ്കെ​ടു​ക്കും. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ്രോ-​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ, സി​ൻ​ഡി​ക്ക​റ്റ് അം​ഗം ഡോ. ​ടി.​എം. വി​ജ​യ​ൻ, ര​ജി​സ്ട്രാ​ർ ഡോ. ​ടി.​എ. അ​ബ്ദു​ൽ മ​ജീ​ദ്, ഡോ.​ബി.​എ​സ്.​ഹ​രി​കു​മാ​ര​ൻ ത​ന്പി, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ ഒ.​മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.