നേ​താ​ക്ക​ൾ​ക്കെ​തി​രേ കോ​ഴ ആ​രോ​പ​ണ​മു​ന്ന​യി​ച്ച യൂ​ത്ത് ലീ​ഗ് നേ​താ​വി​നെ സ​സ്പെ​ൻഡ് ചെയ്തു
Tuesday, February 19, 2019 1:10 AM IST
മു​ക്കം: മു​ക്കം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​സ്‌​ലിം​ലീ​ഗ് നേ​താ​ക്ക​ൾ ല​ക്ഷ​ങ്ങ​ൾ കോ​ഴ വാ​ങ്ങി​യ​താ​യി ആ​രോ​പ​ണ​മു​ന്ന​യി​ച്ച യൂ​ത്ത് ലീ​ഗ് നേ​താ​വി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻഡ് ചെ​യ്തു.
മു​ക്കം സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ കൂ​ടി​യാ​യ എം.​കെ. മു​നീ​റി​നെ​തി​രെ​യാണ് ന​ട​പ​ടി. പാ​ർ​ട്ടി​ അ​ച്ച​ട​ക്കം ലം​ഘി​ച്ച​തി​നാ​ൽ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യാ​ണ് സം​സ്ഥാ​ന ക​മ്മി​റ്റി വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ബാ​ങ്കി​ൽ നാ​ല് ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 40.5 ല​ക്ഷം രൂ​പ മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ൾ കൈ​പ്പ​റ്റി​യ​താ​യാ​ണ് ഇ​ദ്ദേ​ഹം ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. ഒ​രു നി​യ​മ​ന​ത്തി​ന് 20 മു​ത​ൽ 25 ല​ക്ഷം രൂ​പ വ​രെ​യാ​ണ് വാ​ങ്ങാ​റു​ള്ള​തെ​ന്നും ഇ​ത് കോ​ൺ​ഗ്ര​സും ലീ​ഗും പ​ങ്കി​ട്ട് എ​ടു​ക്ക​ലാ​ണെ​ന്നും പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന സ​മൂ​ഹ​മാ​ധ്യ​മ ഗ്രൂ​പ്പി​ൽ തെ​ളി​വു​ക​ൾ സ​ഹി​ത​മാ​യി​രു​ന്നു മു​നീ​ർ വെ​ളി​പ്പെ​ടു​ത്തി​യ​ത്. പാ​ർ​ട്ടി ഓ​ഫീ​സ് നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞാ​ണ് നേ​താ​ക്ക​ൾ തു​ക കൈ​പ്പ​റ്റി​യ​തെ​ന്നും പാ​ർ​ട്ടി ഓ​ഫീ​സ് നി​ർ​മാ​ണം ഇ​പ്പോ​ഴും പാ​തി​വ​ഴി​യി​ലാണെ​ന്നും കൈ​പ്പ​റ്റി​യ പ​ണം എ​ന്തു ചെ​യ്തു എ​ന്ന​ത് ക​മ്മി​ഷ​നെ വ​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ലീ​ഗി​ലെ ഒ​രു വി​ഭാ​ഗം രം​ഗ​ത്തു​വ​രി​ക​യും ചെ​യ്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മു​ഖം ര​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മു​നീ​റി​നെ​തി​രേ ന​ട​പ​ടി എ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ആ​രോ​പ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി ന​ട​പ​ടി​യെ​ടു​ത്ത​തി​ൽ അ​ണി​ക​ളി​ൽ അ​മ​ർ​ഷ​ം പു​ക​യു​ന്നു​ണ്ട്.