പെ​രു​വ​ണ്ണാ​മൂ​ഴി പി​എ​ച്ച്സിയു​ടെ വി​പു​ലീ​ക​ര​ണ​ത്തി​​ൽ അ​പാ​ക​ത​യെ​ന്ന്
Tuesday, February 19, 2019 1:10 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പെ​രു​വ​ണ്ണാ​മൂ​ഴി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ വി​പു​ലീ​ക​ര​ണത്തി​ൽ വ​ൻ ക്ര​മ​ക്കേ​ടുണ്ടെന്ന് സി​പി​ഐ ച​ക്കി​ട്ട​പാ​റ ബ്രാ​ഞ്ച് ക​മ്മി​റ്റി.
ആ​ർ​ദ്രം പ​ദ്ധ​തി​യി​ൽ നി​ർ​ദ്ദേ​ശി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ടെ ലം​ഘി​ച്ചാ​ണ് വി​പു​ലീ​ക​ര​ണം ന​ട​ക്കു​ന്ന​ത്.
ചു​മ​രി​ലു​ള്ള പ​ഴ​യ പോ​സ്റ്റ​റു​ക​ൾ പോ​ലും നീ​ക്കാ​തെ​യാ​ണ് കെ​ട്ടി​ടം പെ​യി​ന്‍റ് ചെ​യ്ത​ത്. ഇ​ത് പൊ​ളി​ഞ്ഞു​തു​ട​ങ്ങി. നേ​രി​യ നീ​ല നി​റ​ത്തി​ൽ കെ​ട്ടി​ടം പെ​യി​ന്‍റ് ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശ​മെ​ങ്കി​ലും ഉ​പ​യ​ഗി​ച്ചി​രി​ക്കു​ന്ന​ത് ക​ടും നീ​ല​യാ​ണ്.
വാ​തി​ൽ, ജ​ന​ൽ എ​ന്നി​വ​യു​ടെ അ​ള​വി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ന്നും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തു​ന്ന പ്ര​വൃ​ത്തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​നു ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ പ​ല​പ്പോ​ഴും സ്ഥ​ല​ത്തി​ല്ലെ​ന്നും സി​പി​ഐ ആ​രോ​പി​ച്ചു.
27 ല​ക്ഷ​ത്തി​ന്‍റെ പ്ര​വൃത്തി​യാ​ണി​ത്. ഭ​ര​ണ സ​മി​തി​യും ക​രാ​റു​കാ​രും ചി​ല ഉ​ദ്യോ​ഗ​സ്ഥ​രും പു​ല​ർ​ത്തു​ന്ന കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണു ആ​ശു​പ​ത്രി വി​പു​ലീ​ക​ര​ണം അ​വ​താ​ള​ത്തി​ലാ​കാ​ൻ കാ​ര​ണ​മെ​ന്നും ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വി.​വി. കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ധ​ര​ൻ പെ​രു​വ​ണ്ണാ​മൂ​ഴി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.