ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ദേ​ശീയ സെ​മി​നാ​ർ 22ന് ​തു​ട​ങ്ങും
Tuesday, February 19, 2019 1:10 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ദ്വി​ദി​ന ദേ​ശീ​യ സ​മ്മേ​ള​നം 22ന് ​തു​ട​ങ്ങും. സ​ർ​വ​ക​ലാ​ശാ​ല ഇ​എം​എ​സ് സെ​മി​നാ​ർ സ​മു​ച്ച​യ​ത്തി​ൽ രാ​വി​ലെ 10ന് ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. "ന​വീ​ന സാ​ങ്കേ​തി​ക​വി​ദ്യ ലൈ​ബ്ര​റി​ക​ളി​ൽ വ​രു​ത്ത​ന്ന മാ​റ്റ​ങ്ങ​ൾ' എ​ന്ന​താ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ഖ്യ വി​ഷ​യം. പോ​ണ്ടി​ച്ചേ​രിസ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ. ​സം​യു​ക്ത ര​വി, ബം​ഗ​ളൂ​രു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ. ര​മേ​ശ, മൈ​സൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ. ച​ന്ദ്ര​ശേ​ഖ​ര, അ​ണ്ണാ​മ​ലൈ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സാ​ദി​ഖ് ബാ​ഷ, ഗോ​വ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ. ​ഗോ​പ​കു​മാ​ർ, ട്രി​ച്ചി ഐ​ഐ​എ​മ്മി​ലെ ചീ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ഡോ. ​ഇ​ള​വ​യ​ക​ൻ, ഐ​ഐ​എം​ലെ ചീ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ഡോ. ​എം.​ജി. ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.