ക​രി​പ്പൂ​രി​ൽ 74 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി
Tuesday, February 19, 2019 1:10 AM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 74 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ദു​ബാ​യ് വി​മാ​ന​ത്തി​ലെ​ത്തി​യ അ​ഞ്ച് യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ മാ​ഹി​ൻ മു​ഹ​മ്മ​ദ് (36), ന​വാ​സ്അ​ബ​ദു​ൾ ഖാ​ദ​ർ (24), കോ​ട്ട​ക്കു​ന്നി​ൽ അ​ബ്ബാ​സ്(28) ,ക​ണ്ണൂ​ർ സ്വ​ദേ​ശി ടി.​ഫാ​യി​സ് (26), മ​ല​പ്പു​റം സ്വ​ദേ​ശി ടി.​മു​ഹ​മ്മ​ദ് ജു​നൈ​ദ് (28) എ​ന്നി​വ​രെ ക​സ്റ്റം​സ് വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചെ​രി​പ്പി​ന​ക​ത്തും ശരീരത്തിലും ഒ​ളി​പ്പി​ച്ചാ​ണ് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. 2750 ഗ്രാം ​സ്വ​ർ​ണ സം​യു​ക്ത​മാ​ണ് ഇ​വ​രി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ൽ നി​ന്നും 2.2 കി​ലോ സ്വ​ർ​ണം വേ​ർ​തി​രി​ച്ചെ​ടു​ത്തു.ക​സ്റ്റം​സ് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ നി​ധി​ൻ ലാ​ൽ, അ​സി.​ക​മ്മീ​ഷ​ണ​ർ ഡി.​എ​ൻ.​പാ​ന്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സൂ​പ്ര​ണ്ടു​മാ​രാ​യ ഗോ​കു​ൽ ദാ​സ് , വി​മ​ൽ​ദാ​സ്, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ നി​ഷാ​ന്ത് താ​കൂ​ർ, മു​ര​ളീ​ധ​ര​ൻ, ന​വീ​ൻ കു​മാ​ർ, ന​ര​സിം​ഹ​നാ​യി​ക്ക് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.