സർക്കാരിന്‍റെ ആയിരം ദിനാഘോഷം: 21 മുതൽ ബീച്ചിൽ സെമിനാറുകൾ സംഘടിപ്പിക്കും
Tuesday, February 19, 2019 1:12 AM IST
കോ​ഴി​ക്കോ​ട്: പ​ച്ച​ക്ക​റി കൃ​ഷി​യി​ലെ നൂ​ത​ന മാ​ര്‍​ഗ​ങ്ങ​ള്‍, സാം​ക്ര​മി​ക രോ​ഗ​പ്ര​തി​രോ​ധം തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച സെ​മി​നാ​റു​ക​ൾ 21 മു​ത​ല്‍ 26 വ​രെ വൈ​കി​ട്ട് മൂ​ന്നി​ന് ബീ​ച്ചി​ൽ ന​ട​ക്കും.
കൃ​ഷി വി​ദ​ഗ്ധ​രും ഡോ​ക്ട​ര്‍​മാ​രും വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ ആ​യി​രം ദി​നാ​ഘോ​ഷത്തിന്‍റെ ഭാ​ഗ​മാ​യാ​ണ് സെ​മി​നാ​ർ ന​ട​ക്കു​ന്ന​ത്. പ​ച്ച​ക്ക​റി കൃ​ഷി​യെക്കു​റി​ച്ച് 21ന് ​കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​നാ​രാ​യ​ണ​ന്‍​കു​ട്ടി പ്രസംഗിക്കും. തു​ട​ര്‍​ന്ന് ന​വ​കേ​ര​ള നി​ര്‍​മ്മി​തി​യി​ല്‍ ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ പ​ങ്ക് മി​ഷ​ന്‍ ജി​ല്ലാ കോ​ഓര്‍​ഡി​നേ​റ്റ​ര്‍ പി. ​പ്ര​കാ​ശ് അ​വ​ത​രി​പ്പി​ക്കും. പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ആ​ര്‍. മി​നി മോ​ഡ​റേ​റ്റ​റാ​കും.ആ​ധു​നി​ക കൃ​ഷി യ​ന്ത്ര​ങ്ങ​ളെ അ​സി. കൃ​ഷി എ​ക്‌​സി​ക്യു​ട്ടി​വ് എ​ൻജിനിയ​ര്‍ അ​ഹ​മ്മ​ദ് ക​ബീ​ര്‍ പ​രി​ച​യ​പ്പെ​ടു​ത്തും.
22ന് ​മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ സം​ര​ക്ഷ​ണം-​ന​യ​വും പ​ദ്ധ​തി​ക​ളും ജി​ല്ലാ പ്രൊ​ബേ​ഷ​ന​റി ഓ​ഫീ​സ​ര്‍ കെ.​ടി. അ​ഷ​റ​ഫ് അ​വ​ത​രി​പ്പി​ക്കും. തു​ട​ര്‍​ന്ന് ട്രാ​ന്‍​സ്ജ​ന്‍​ഡ​ര്‍ ന​യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല സോ​ഷ്യ​ല്‍​വ​ര്‍​ക്ക് എ​ച്ച്ഒ​ഡി രേ​ഷ്മ ഭ​ര​ദ്വാ​ജ് വി​വ​രി​ക്കും. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ ഷീ​ബ മും​താ​സ് മോ​ഡ​റ്റ​റാ​കും. ഭി​ന്ന​ശേ​ഷി അ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ​വും പ​ദ്ധ​തി​ക​ളും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​സി. പ്ര​ഫ​സ​ർ ഡോ. ​സ​മീ​ര്‍ വി​വ​രി​ക്കും.
പൊ​തു​വി​ദ്യാ​ഭ്യാ​സം സം​ബ​ന്ധി​ച്ച സെ​മി​നാ​റി​ല്‍ 23ന് ​എ​സ്എ​സ്എ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എ.​കെ. അ​ബ്ദു​ല്‍​ഹ​ക്കീം പൊ​തു​വി​ദ്യാ​ഭ്യാ​സ​വും മ​തേ​ത​ര ജ​നാ​ധി​പ​ത്യ​വും എ​ന്ന വി​ഷ​യ​മ​വ​ത​രി​പ്പി​ക്കും. കോ​ഴി​ക്കോ​ട് ഡ​യ​റ്റ് സീ​നി​യ​ര്‍ ല​ക്ച​റ​ര്‍ അ​ബ്ദു​ല്‍​നാ​സ​ര്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ക്കും. വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​സു​രേ​ഷ്‌​കു​മാ​ര്‍ മോ​ഡ​റേ​റ്റ​റാ​കും.
നി​പ്പാ പോ​ലു​ള്ള പ​ക​ര്‍​ച്ച വ്യാ​ധി​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന നൂ​ത​ന മാ​ര്‍​ഗ​ങ്ങ​ള്‍ 24ന് ​ന​ട​ക്കു​ന്ന സെ​മി​നാ​റി​ല്‍ ച​ര്‍​ച്ച​യാ​കും. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​നി​ലെ ഡോ. ​ടി. ജ​യ​കൃ​ഷ്ണ​ന്‍ പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍​ക്കു​ള്ള പ​ങ്കി​നെ​ക്കു​റി​ച്ച് വി​വ​രി​ക്കും.
പീ​ഡി​യാ​ട്രി​ക് മെ​ഡി​സി​നി​ലെ ഡോ. ​മോ​ഹ​ന്‍​ദാ​സ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ഇ​ത് ന​ട​പ്പാ​ക്കു​ന്ന​തി​ലെ വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ക്കും.
എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​നി​ലെ ഡോ. ​ചാ​ന്ദ്‌​നി ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ക്കും. അ​ഡീ​ഷ​ണ​ൽ ഡി​എം​ഒ ഡോ. ​ആ​ശാ​ദേ​വി മോ​ഡ​റേ​റ്റ​റാ​കു​ന്ന സെ​മി​നാ​റി​ല്‍ ഡി​എം​ഒ ഡോ. ​വി. ജ​യ​ശ്രീ ആ​ര്‍​ദ്രം മി​ഷ​നെക്കുറിച്ച് വി​വ​രി​ക്കും.
കേ​ര​ള വി​ക​സ​നം ഇ​ന്ന​ലെ ഇ​ന്ന് നാ​ളെ എ​ന്ന വി​ഷ​യ​ത്തി​ല്‍ 25ന് ​ന​ട​ക്കു​ന്ന സെ​മി​നാ​റി​ല്‍ ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് അം​ഗം ഡോ. ​കെ എ​ന്‍ ഹ​രി​ലാ​ല്‍, സാ​മ്പ​ത്തി​ക​ശാ​സ്ത്ര വി​ഭാ​ഗം അ​സോ. പ്ര​ഫ​സ​ര്‍ ഡോ. ​ടി.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ എ​ന്നി​വ​ര്‍ വി​ഷ​യ​മ​വ​ത​രി​പ്പി​ക്കും. 26ന് ​ന​ട​ക്കു​ന്ന കേ​ര​ള ന​വോ​ത്ഥാ​ന പ്ര​സ്ഥാ​നം: ഉ​ത്ഭ​വ​വും വ​ള​ര്‍​ച്ച​യും എന്ന സെ​മി​നാ​റി​ല്‍ മു​ന്‍ വി​ദ്യ​ഭ്യാ​സ മ​ന്ത്രി എം.​എ. ബേ​ബി, എം.​പി. വീ​രേ​ന്ദ്ര​കു​മാ​ര്‍ എം​പി എ​ന്നി​വ​ര്‍ വി​ഷ​യ​മ​വ​ത​രി​പ്പി​ക്കും. ആ​യി​രം ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം വൈ​കി​ട്ട് അ​ഞ്ചി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും.