ഗ്രീ​ന്‍ ക്ലീ​ന്‍​ കി​ഴ​ക്കോ​ത്ത് പദ്ധതി: ക​ത്ത​റ​മ്മ​ല്‍ വാ​ര്‍​ഡി​ന് പു​ര​സ്‌​കാ​രം
Tuesday, February 19, 2019 1:12 AM IST
താ​മ​ര​ശേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ മാ​ലി​ന്യ മു​ക്ത​വും ഹ​രി​താ​ഭ​വു​മാ​ക്കുക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പീ​ക​രി​ച്ച ഗ്രീ​ന്‍ ക്ലീ​ന്‍ കി​ഴ​ക്കോ​ത്ത് പ​ദ്ധ​തി​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ം ന​ട​ത്തി​യ​തി​ന് ക​ത്ത​റ​മ്മ​ല്‍ വ​ലി​യ​പ​റ​മ്പ് വാ​ര്‍​ഡ് പു​ര​സ്‌​കാ​രം നേ​ടി.
ഹ​രി​ത ക​ര്‍​മ​സേ​ന, ക്ല​സ്റ്റ​ര്‍ ഭാ​ര​വാ​ഹി​ക​ള്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​യ​ല്‍സ​ഭ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വത്തി​ല്‍ വീ​ടു​ക​ളി​ല്‍ നി​ന്നും 490 ചാ​ക്ക് പ്ലാ​സ്റ്റി​ക് സാ​ധ​ന​ങ്ങ​ളും മ​റ്റ് അ​ജൈ​വ​സ​്തു​ക്ക​ളും ശേ​ഖ​രി​ച്ച് ക​യ​റ്റി​യ​യ​ച്ചി​രു​ന്നു. പൂ​നൂ​ര്‍ പു​ഴ​യു​ടെ തീ​ര​ത്ത് ഇ​രു​നൂ​റോ​ളം മു​ള തൈ​ക​ള്‍ വ​ച്ച് പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
ത​ണ്ണി​ക്കു​ണ്ട് അ​ങ്ങാ​ടി​യി​ല്‍ ചേ​ര്‍​ന്ന പൊ​തു​യോ​ഗ​ത്തി​ല്‍ എം.​കെ. രാ​ഘ​വ​ന്‍ എം​പി വാ​ര്‍​ഡ് അംഗം കെ.​കെ. ജ​ബാ​റിന് പു​ര​സ്‌​കാ​രം കൈ​മാ​റി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍​.സി. ഉ​സ്സ​യി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എം.​എ. ഗ​ഫു​ര്‍, പി.​എം. ഹ​മീ​ദ്, ടി.​എം. രാ​ധാ​കൃ​ഷ്ണ​ന്‍, ഇ​ഖ്ബാ​ല്‍ പ​ന്നൂ​ര്, എം. ​മു​ഹ​മ്മ​ദ്, പി.​ടി. മൊ​യ്തീ​ന്‍​ഷ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.