അ​നു​മോ​ദ​ന യോ​ഗം ചേ​ർ​ന്നു
Tuesday, February 19, 2019 1:12 AM IST
കോ​ഴി​ക്കോ​ട്: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത കോ​ഴ്സി​ന്‍റെ ര​ണ്ടാ​മ​ത്തെ ബാ​ച്ചി​ലെ ഉ​ന്ന​ത വി​ജ​യി​ക​ളെ അനുമോദിച്ചു. പ​ന്ത​ലാ​യ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ബീ​ഷ് ആ​ലോ​ക്ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 1200 ൽ 1002 ​മാ​ർ​ക്ക് നേ​ടി​യ എ​ൻ. പ​ത്മി​നി, ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച് ഉ​ന്ന​ത മാ​ർ​ക്ക് നേ​ടി​യ ബി​ജു​ല, രാ​ജ​ൻ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. ബ്ലോ​ക്ക് കോ​ഓർ​ഡി​നേ​റ്റ​ർ എം. ​ദീ​പ, അ​ധ്യാ​പ​ക​രാ​യ വ​ൽ​സ​ൻ, സ​ര​ള എ​ന്നി​വ​ർ പ്രസംഗിച്ചു. കാഷ്മീ​രി​ൽ കൊ​ല്ല​പ്പെ​ട്ട ധീ​ര ജ​വാ​ൻ​മാ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

വ​ട​ക​ര താ​ലൂ​ക്ക് പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് 26 ന്

​കോ​ഴി​ക്കോ​ട്: ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക​ര താ​ലൂ​ക്ക് പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് വ​ട​ക​ര മു​നി​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ളി​ൽ 26 ന് ​രാ​വി​ലെ 10ന് ​ന​ട​ക്കും. വ​ട​ക​ര താ​ലൂ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​കി​ത്സാ ധ​ന​സ​ഹാ​യം, എ​ൽ​ആ​ർ​എം പ​രാ​തി​ക​ൾ, റേ​ഷ​ൻ കാ​ർ​ഡ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ, സ്റ്റാ​റ്റ്യൂ​ട്ട​റി​യാ​യി ല​ഭി​ക്കേ​ണ്ട പ​രി​ഹാ​രം എ​ന്നി​വ ഒ​ഴി​ച്ചു​ള്ള എ​ല്ലാ വി​ഷ​യ​ങ്ങ​ളും അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ​ത​ല ഓ​ഫീ​സ​ർ​മാ​രു​ടെ സാ​ന്നി​ധ്യം അ​ദാ​ല​ത്ത് വേ​ദി​യി​ൽ ഉ​ണ്ടാ​കും. ക​ള​ക്ട​ർ പ​രാ​തി​ക​ൾ നേ​രി​ട്ട് സ്വീ​ക​രി​ക്കു​ം.