വൈദ്യുതി ലൈനിന് സമീപം അ​ന​ധി​കൃ​ത നി​ര്‍​മാ​ണം: ഉദ്യോഗസ്ഥനെതിരേ അന്വേഷണം
Tuesday, February 19, 2019 1:12 AM IST
നാ​ദാ​പു​രം: കെ​എ​സ്ഇബി‌​യു​ടെ 11 കെ​വി ലൈ​നി​നു സ​മീ​പം സ്വ​കാ​ര്യ കെ​ട്ടി​ട ഉ​ട​മ​ക​ൾ നടത്തുന്ന അനധികൃത നി​ര്‍​മാ​ണം ആശങ്ക പരത്തുന്നു.
കെ​എ​സ്ബിയി​ല്‍ നി​ന്ന് അ​നു​മ​തി വാ​ങ്ങി ചെ​യ്യേ​ണ്ട ജോ​ലി​ക​ള്‍ക്ക് ചി​ല ജീ​വ​ന​ക്കാ​ര്‍ മൗ​നാ​നുവാ​ദം കൊ​ടു​ക്കു​ക​യാ​ണെന്ന ആ​രോ​പ​ണ​ത്തെ തുടർന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥലം ​സ​ന്ദ​ര്‍​ശി​ച്ചു. കെ​ട്ടി​ട ഉ​ട​മ​യ്ക്ക് സ​ഹാ​യം ന​ല്‍​കി​യ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ക​യാ​ണ്.​ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ജി​നി​യ​ര്‍​ക്ക് ഡി​വൈ​എ​ഫ്ഐ ​പ​രാ​തി ന​ല്കി.
താ​ത്കാ​ലി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങു​ന്പോ​ഴാ​ണ് ഹൈ​ടെ​ൻ​ഷ​ൻ ലൈ​നി​നു സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ല്‍ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. നാ​ദാ​പു​രം ക​സ്തൂ​രി​ക്കു​ള​ത്തെ കെ​ട്ടി​ട​ത്തി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി എ​സി​പി ബോ​ർ​ഡ് നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​ത്.