കി​സാ​ൻ സ​മ്മാ​ൻ നി​ധി അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്നു
Tuesday, February 19, 2019 1:12 AM IST
കോ​ട​ഞ്ചേ​രി: പ്ര​ധാ​ൻ മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി പദ്ധതിയിൽ കർഷകർക്ക് മൂന്നുതവണയായി 6000 രൂപ നൽകുന്നതിനുള്ള അപേക്ഷ കോടഞ്ചേരി കൃ​ഷി​ഭ​വ​നി​ൽ സ്വീ​ക​രി​ക്കു​ം.
അഞ്ചേക്കറിൽ കുറവ് കൃഷിഭൂമിയുള്ള ചെ​റു​കി​ട-​നാ​മ​മാ​ത്ര ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്ക് അപേക്ഷിക്കാം. ക​ർ​ഷ​ക​ൻ, ഭാ​ര്യ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കു​ടും​ബം. അ​പേ​ക്ഷ​യോ​ടൊ​പ്പം ബാ​ങ്ക് പാ​സ്ബു​ക്ക് പ​ക​ർ​പ്പ്, 2018- 19 ലെ ​ക​രം ഒ​ടു​ക്കി​യ ര​സീ​ത്, കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ഗൃ​ഹ​നാ​ഥ​യു​ടെയും പേ​രു​ള്ള റേ​ഷ​ൻ​കാ​ർ​ഡിന്‍റെയും ആ​ധാ​ർ കാ​ർ​ഡി​ന്‍റെയും പ​ക​ർ​പ്പ്, ആധാർ ഇ​ല്ലെ​ങ്കി​ൽ അംഗീകൃത തി​രി​ച്ച​റി​യ​ൽ രേ​ഖ​യുടെ പ​ക​ർ​പ്പ് എന്നിവ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി

കോ​ഴി​ക്കോ​ട്: ക​ല്ലാ​യ് ഗ​വ. ഗ​ണ​പ​ത് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം "ബാ​ക്ക് ടു ​സ്കൂ​ൾ " സം​ഘ​ടി​പ്പി​ച്ചു. 2005 - 2006 ബാ​ച്ച് എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഒ​ത്തു​ചേ​ർ​ന്ന​ത്. മു​ൻ സീ​നി​യ​ർ അ​ധ്യാ​പി​ക പി. ​ഇ​ന്ദി​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ശ​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ധ്യാ​പ​ക​രാ​യ കെ. ​ഹൈ​മ​വ​തി, എം.​കെ. ശാ​ന്ത​കു​മാ​രി, വി.​എ​ൻ. അ​ബ്ദു​ൽ​ജ​ബ്ബാ​ർ, ഉ​മ ക​ല്ലാ​യ്, സ്വ​യം​പ്ര​ഭ, സ്കൂ​ൾ സ്റ്റാ​ഫ് കെ.​എം. സ​ജി തു​ട​ങ്ങി​യ​വരെ ആദരിച്ചു. പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ മി​ഥു​ൻ ലാ​ൽ, ശ​ര​ണ്യ, ആ​രി​ഫ, മോ​നി​ഷ, സ​ജീ​ഷ്, ഹാ​ഷിം എ​ന്നി​വ​ർ അ​ധ്യാ​പ​ക​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.