അ​ന​ധി​കൃ​ത ഹോ​സ്റ്റൽ അ​ട​ച്ചു​പൂ​ട്ടാ​ൻ നഗരസഭാ കൗൺസിൽ തീ​രു​മാ​നം
Tuesday, February 19, 2019 1:12 AM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ്- സ​രോ​വ​രം റോ​ഡി​ൽ മു​ത്ത​പ്പ​ൻ​കാ​വി​ന് സ​മീ​പം ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി​യോ ലൈ​സ​ൻ​സോ ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​സ്റ്റ​ൽ അ​ട​ച്ചു​പൂ​ട്ടാ​ൻ മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ​യോ​ഗം തീ​രു​മാ​നി​ച്ചു. കേ​ര​ള മു​നിസി​പ്പാ​ലി​റ്റി നി​യ​മം 447 വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.
നേ​ര​ത്തെ സ്ഥാ​പ​ന​ത്തി​ന്‍റെ മ​ലി​ന​ജ​ല ടാ​ങ്ക് പൊ​ട്ടി ഒ​ലി​ച്ച് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​താ​യി പ്ര​ദേ​ശ​ത്തെ റ​സി​ഡ​ന്‍റ്‌​സ് അ​സോ​സി​യേ​ഷ​ൻ പ​രാ​തി ന​ൽ​കിയിരുന്നു. തുടർന്ന് കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗം ക​ഴി​ഞ്ഞ ഡി​സം​ബ​ർ 19ന് ​നോ​ട്ടീ​സ് ന​ൽ​കി. ഉ​ട​മ​യെ നേ​രി​ട്ട് വിളിച്ച് ഹി​യ​റിം​ഗ് ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.
ഹോ​സ്റ്റ​ൽ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഒ​രു രേ​ഖ​യും ഹാ​ജ​രാ​ക്കാ​ൻ ന​ട​ത്തി​പ്പു​കാ​ര​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് ഹോ​സ്റ്റ​ൽ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള മേ​യ​റു​ടെ ശിപാ​ർ​ശ കൗ​ൺ​സി​ൽ​യോ​ഗം അം​ഗീ​ക​രി​ച്ച​ത്. ഈ ​മാ​സം 15 വ​രെ ന​ട​പ​ടി​ക​ൾ​ക്ക് സ്റ്റേ ​ന​ൽ​കി​യ തീ​രു​മാ​ന​വും കൗ​ൺ​സി​ൽ അം​ഗീ​ക​രി​ച്ചു.
കോ​ട്ടൂ​ളി ​ഭാ​ഗ​ത്തും ഇ​ത്ത​ര​ത്തി​ൽ ഹോ​സ്റ്റ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് കൗ​ൺ​സി​ല​ർ കെ.​ടി. സു​ഷാ​ജ് അ​റി​യി​ച്ചു. ക​രാ​റു​കാ​ർ​ക്ക് ബി​ല്ല് പാ​സാ​ക്കി ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് പി. ​കി​ഷ​ൻ​ച​ന്ദും വേ​ന​ലി​ന് മു​മ്പ് ത​ന്നെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ക്ക​ണ​മെ​ന്ന് കെ.​കെ. റ​ഫീ​ഖും ശ്ര​ദ്ധ​ക്ഷ​ണി​ച്ചു.
കോ​തി​ പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്ക​പ്പെ​ട്ട ആ​ളു​ക​ൾ​ക്ക് താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​രം ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കൗ​ൺ​സി​ല​ർ സി.​കെ. സീ​ന​ത്തി​ന്‍റെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​നെ തു​ട​ർ​ന്നാ​ണ് മേ​യ​ർ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.
കാ​സ​ർഗോഡ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ​യും ഹ​ർ​ത്താ​ലി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​ഡി​എ​ഫ്, ബി​ജെ​പി പ്ര​തി​നി​ധി​ക​ൾ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ന്നു. കൗ​ൺ​സി​ൽ യോ​ഗം മാ​റ്റി​വയ്​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​രു​മു​ന്ന​ണി​ക​ളും നോ​ട്ടീ​സ് ന​ൽ​കി​രു​ന്നെ​ങ്കി​ലും കോ​റം തി​ക​ഞ്ഞ​തി​നാ​ൽ യോ​ഗം ന​ട​ത്താ​ൻ മേ​യ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. 99 അ​ജ​ണ്ട​ക​ൾ പാ​സാ​ക്കി.
ബേ​പ്പൂ​ർ സോ​ണ​ൽ ഓ​ഫീ​സ് പ​രി​ധി​യി​ൽ പെ​ട്ട വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​ലെ ഷെ​ഡു​ക​ളു​ടെ ലേ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ജ​ണ്ട​യും മൊ​ഫ്യൂ​സി​ൽ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ന​ട​പ്പാ​ക്കു​ന്ന 11 കോ​ടി​യു​ടെ ന​വീ​ക​ര​ണവുമാ​യി ബ​ന്ധ​പ്പെ​ട്ട അ​ജ​ണ്ട​യു​ം മാ​റ്റി​വച്ചു. ഇ​വ കൂ​ടു​ത​ൽ ച​ർ​ച്ച​യ്ക്ക് വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് പൊ​തു​മ​രാ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ടി.​വി. ല​ളി​ത​പ്ര​ഭ നി​ർ​ദേ​ശി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ർ മീ​ര ദ​ർ​ശ​ക്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ എം. ​രാ​ധാ​കൃ​ഷ്ണ​ൻ, പി.​സി. രാ​ജ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​പി. ബീ​രാ​ൻ കോ​യ, എം. ​ശ്രീ​ജ, സി.​കെ സീ​ന​ത്ത് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.