അണയാതെ പ്രതിഷേധം
Tuesday, February 19, 2019 1:17 AM IST
ഭീ​മ​ന​ടി: ക​ല്ല്യോ​ട്ട് ര​ണ്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വെ​സ്റ്റ് എ​ളേ​രി യു​ഡി​എ​ഫ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ത്തി​ൽ ഹ​രീ​ഷ് .പി.​നാ​യ​ർ എ.​സി.​ജോ​സ്, ജാ​തി​യി​ൽ അ​സി​നാ​ർ,ക​രീം ,രാ​ജേ​ഷ് ത​മ്പാ​ൻ സാ​ജു മാ​രൂ​ർ,എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​ക​ട​ത്തി​ന് പി.​ആ​ർ.​കു​ഞ്ഞി​രാ​മ​ൻ,ജേ​ക്ക​ബ് ജോ​സ​ഫ് ബി​ജു അ​ന​ക്ക​ൽ,ജോ​ൺ​സ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

രാ​ജ​പു​രം: ക​ല്യോ​ട്ട് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സി​പി​എം ക്രൂ​ര​ത​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ക​ള്ളാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ല​ക്ക​ല്ല് മു​ത​ൽ രാ​ജ​പു​രം വ​രെ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ട് വി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ദ​ളി​മ​റ്റം, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ നാ​രാ​യ​ണ​ൻ, സി​ജോ ചാ​മ​ക്കാ​ല, എം.​കെ.​മാ​ധ​വ​ൻ,പി.​സി. തോ​മ​സ്, പി.​എ​ൻ.​ഗം​ഗാ​ധ​ര​ൻ, എം.​എം.​സൈ​മ​ൺ ബി.​അ​ബ്ദു​ള്ള, സു​രേ​ഷ് ഫി​ലി​പ്പ്, സ​ജി പ്ലാ​ച്ചേ​രി, ഏ​ബ്ര​ഹാം ക​ടു​തോ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ബ​ദി​യ​ഡു​ക്ക: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ പെ​രി​യ ക​ല്യോ​ട്ടി​ലെ കൃ​പേ​ഷി​നേ​യും ശ​ര​ത് ലാ​ലി​നേ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു ന​ട​ന്ന യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ ബ​ദി​യ​ഡു​ക്ക​യി​ല്‍ പൂ​ര്‍​ണം. ക​ട​ക​ള്‍ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ന്നു. ബ​സു​ക​ൾ സ​ര്‍​വീ​സ് ന​ട​ത്തി​യി​ല്ല. ചു​രു​ക്കം ചി​ല സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ മാത്രമേ നി​ര​ത്തി​ലി​റ​ങ്ങി​യു​ള്ളൂ. പെ​ര്‍​ള, ബ​ദി​യ​ഡു​ക്ക, മു​ള്ളേ​രി​യ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ന്നു. ബ​ദി​യ​ഡു​ക്ക​യി​ല്‍ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ന് മാ​ഹി​ന്‍ കേ​ളോ​ട്ട്, ബി. ​രാ​മ പാ​ട്ടാളി, അ​ബ്ദു​ള്ള ചാ​ല​ക്ക​ര, ജീ​വ​ന്‍ തോ​മസ്, പി.​ജി. ച​ന്ദ്ര​ഹാ​സ റൈ, ​ഷാ​ഫി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
ചെ​റു​വ​ത്തൂ​ര്‍: യു​ഡി​എ​ഫ് ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍ ചെ​റു​വ​ത്തൂ​രി​ലും തൃ​ക്ക​രി​പ്പൂ​രി​ലും പൂ​ര്‍​ണം. ടൗ​ണി​ലെ ക​ട​ക​ളും വാ​ണി​ജ്യ-​വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ന്നു. വാ​ഹ​ന​ങ്ങ​ള്‍ സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. ജ​ല​ഗ​താ​ത വ​കു​പ്പി​ന്‍റെ ബോ​ട്ട് സ​ര്‍​വീ​സും നി​ർ​ത്തി​വ​ച്ചു. ചൊ​വ്വേ​രി​യി​ലെ​യും ന​ട​ക്കാ​വി​ലെ​യും ദി​നേ​ശ് ബീ​ഡി ബ്രാ​ഞ്ചു​ക​ളും ന​ട​ക്കാ​വി​ലെ ഖാ​ദി നൂ​ല്‍​നൂ​ല്‍​പ്പ് കേ​ന്ദ്ര​വും ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ളെ​ത്തി അ​ട​പ്പി​ച്ചു. ബാ​ങ്കു​ക​ളും പെ​ട്രോ​ള്‍ പ​ന്പുകളും തു​റ​ന്നി​ല്ല. നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ലും ക​ട​ക​ള്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ച്ചി​ല്ല. വി​ദ്യാ​ല​യ​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും അ​ട​ഞ്ഞു​കി​ട​ന്നു.

ടൗ​ണി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ല്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എം.​ടി.​പി. ക​രീം, ഫാ​യി​സ് ബീ​രി​ച്ചേ​രി, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, കെ.​വി. മു​കു​ന്ദ​ന്‍, കെ.​വി. വി​ജ​യ​ന്‍, സി. ​ര​വി, കെ.​യു. രാ​മ​ദാ​സ്, എം. ​ര​ജീ​ഷ് ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍​കി.