ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീസ് മ​ന്ദി​രം ശി​ലാ​സ്ഥാ​പ​നം 26ന്
Tuesday, February 19, 2019 1:17 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീസി​ന്‍റെ പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം 26ന് ​ന​ട​ക്കും. ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് 1.76 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള മ​ന്ദി​രം യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​ത്.
ഉ​ച്ച​യ്ക്ക് 12ന് ​ക​ള​ക്ട​റേ​റ്റ് മെ​യി​ന്‍​ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ റ​വ​ന്യു​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ക്കും. എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​ക​രു​ണാ​ക​ര​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
എം​എ​ല്‍​എ​മാ​രാ​യ കെ. ​കു​ഞ്ഞി​രാ​മ​ന്‍, എം.​രാ​ജ​ഗോ​പാ​ല​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ത് ബാ​ബു, കാ​സ​ർ​ഗോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ്കു​ഞ്ഞി ചാ​യി​ന്‍റ​ടി, ചെ​ങ്ക​ള ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ഹി​ന സ​ലിം, പ​ഞ്ചാ​യ​ത്തം​ഗം ബി.​സ​ദാ​ന​ന്ദ​ന്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. തു​ട​ര്‍​ന്നു ന​ട​ക്കു​ന്ന സെ​മി​നാ​റി​ല്‍ 'മാ​ധ്യ​മ വ​ര്‍​ത്ത​മാ​നം' എ​ന്ന വി​ഷ​യ​ത്തി​ല്‍ എ​തി​ര്‍​ദി​ശ പ​ത്രാ​ധി​പ​ര്‍ പി.​കെ. സു​രേ​ഷ്‌​കു​മാ​ര്‍ സം​സാ​രി​ക്കും.