പെ​രു​മ​ണ്ണി​ൽ ഗു​ഹ ക​ണ്ടെ​ത്തി
Tuesday, February 19, 2019 1:17 AM IST
ശ്രീ​ക​ണ്ഠ​പു​രം: പെ​രു​മ​ണ്ണി​ൽ വീ​ട് പ​ണി​ക്കി​ടെ ഗു​ഹ ക​ണ്ടെ​ത്തി. പെ​രു​മ​ണ്ണ് നാ​രാ​യ​ണ വി​ലാ​സം എ​ൽ​പി സ്കൂ​ളി​ന് സ​മീ​പം നാരോത്ത് തൻസീർ വീ​ടി​ന് ക​ക്കൂ​സ് ടാ​ങ്കി​നാ​യി കു​ഴി​യെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഗു​ഹ ക​ണ്ടെ​ത്തി​യ​ത്.
15 മീ​റ്റ​ർ നീ​ള​ത്തി​ലും തു​ട​ർ​ന്ന് അ​ഞ്ചു മീ​റ്റ​റോ​ളം താ​ഴ്ച​യു​മു​ള്ള​താ​ണ് ഗു​ഹ. വി​വ​ര​മ​റി​ഞ്ഞ് ഇ​രി​ക്കൂ​ർ എ​സ്ഐ എ​ൻ. ദി​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പോ​ലീ​സ് ഗു​ഹ​യ്ക്ക​ക​ത്ത് ക​യ​റി​യെ​ങ്കി​ലും ഗു​ഹ താ​ഴോ​ട്ടേ​ക്കു നീ​ണ്ടു പോ​കു​ന്ന​തി​നി​ൽ ഇ​ട​യ്ക്ക് തി​രി​ച്ചി​റ​ങ്ങി. വീ​ടി​ന്‍റെ ത​റ​യു​ടെ അ​ടി​ഭാ​ഗ​ത്ത് കൂ​ടി​യാ​ണ് ഗു​ഹ ക​ട​ന്ന് പോ​കു​ന്ന​ത്.സമീപത്തെ നബിസയുടെ വീടും ഗുഹയുടെ മുകളിലാണ്. ആ​ർ​ക്കി​യോ​ള​ജി അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ട്.